രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ മേയറാകാന്‍ ആര്യ രാജേന്ദ്രന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍മ്മയുമായി മുസ്ലിം ലീഗ് പ്രവർത്തകർ. 25 വര്‍ഷം മുമ്പ് പൊന്നാനിയിലെ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായി ഖദീജ മൂത്തേടത്ത് അധികാരമേൽക്കുമ്പോൾ അവരുടെ പ്രായം 21 വയസ് മാത്രമായിരുന്നു. കാല്‍നൂറ്റാണ്ടിനു ശേഷം ഖദീജ മൂത്തേടത്തിന് അഭിവാദ്യമര്‍പ്പിക്കുകയാണ്...
മലപ്പുറം: കൊവിഡിന് മുന്നില്‍ തളരാതെ പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് (61) അന്തരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലായിരുന്നു ജനപ്രധിനിതികള്‍ സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റത്.
കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി...
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ഇവരെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറട പൊലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന...
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ കാസര്‍കോട് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‍മാന്‍ ഔഫിന്‍റെ വീട് സന്ദര്‍ശിച്ചു. ഔഫിന്‍റെ കൊലപാതത്തെ മുസ്‍ലീം ലീഗ് ശക്തമായി അപലപിക്കുന്നു. കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന ഒരു പാരമ്പര്യം മുസ്‍ലിം ലീഗിനില്ല.
മുനവ്വറലി തങ്ങള്‍ക്കൊപ്പം എത്തിയവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തങ്ങളെയല്ലാതെ മറ്റാരെയും...
തിരുവനന്തപുരം∙ ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലേ്ക്ക് അയച്ചു.
വളരെ വേഗത്തില്‍ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇതെന്നു പുണെയില്‍നിന്നുള്ള റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി പറഞ്ഞു. നാല് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ പരിശോധ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു....
7 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും അനിലിനെ ജനപ്രിയനടനാക്കിയത് അയ്യപ്പനും കോശിയും എന്ന സിനിമയാണ്. അതിലെ പൊലീസ് വേഷം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിനും ബിജുമേനോനും ഒപ്പം നിൽക്കുന്നതായിരുന്നു. അനിലിന്റെ റേഞ്ച് തന്നെ മാറ്റുന്ന പ്രകടനം. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കി വച്ച് അനിൽ പോകുമ്പോൾ നോവാകുകയാണ് അയ്യപ്പനും കോശിയും സിനിമയിലെ ചിരി മുഹൂർത്തങ്ങൾ....
എറണാകുളം: ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം. 2021 ജനുവരി 1ന് മുൻപ് 18 വയസ്സ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ...
കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധത്തിൽ മുഖ്യ പ്രതി ഇർഷാദിനെ ഹോസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരാണ് അറസ്റ്റിലായത്. ഔഫിനെ കൊലപ്പെടുത്താൻ ഇർഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ റിമാൻഡിലായ ഇർഷാദിനെ...
തൃശൂർ: ഫാസ്‌ടാഗില്ലാത്ത വാഹനങ്ങൾക്കു രാജ്യത്തെ എല്ലാ ടോൾ പ്ളാസകളിലും ജനുവരി ഒന്നുമുതൽ ഇരട്ടി തുക നൽകേണ്ടിവരും. മാത്രമല്ല അവിടെവച്ചുതന്നെ പുതിയ ഫാസ്‌ടാഗും എടുക്കണം.
ആർസി ബുക്കും വിലാസം തെളിയിക്കുന്ന രേഖയും നൽകിയാൽ 15 മിനിറ്റിനകം ഫാസ് ടാഗ് ടോൾ പ്ലാസകളിൽ നിന്നും നൽകും. ടോളിനു മുൻപ് ഇതെടുത്തവർക്കു 75 രൂപ നൽകി കടന്നുപോകാം. എടുക്കാത്തവർ 150 രൂപ നൽകിയ...
വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന പുതിയ ‘ഗസ്റ്റ് ചാറ്റ്’ ഫീച്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർക്കും വെബ് ബ്രൗസർ വഴി...