Kerala

എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ് പെട്ടിയില്‍ ജീവനറ്റ് കിടക്കുന്നത്, അച്ഛന്റെയും അമ്മയുടെയും പുന്നാരമോള്‍, എന്തൊരു വിധിയാണ് ദൈവമേ; 7 വയസ്സുകാരിയുടെ മരണത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

ദുബായ്: മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരുമെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. രണ്ടാംക്ലാസ്സുകാരി അഞ്ജനയുടെ മരണലാര്‍ത്ത വേദനയോടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്. ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍...

യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊവിഡ്, വൈറസ് വകഭേദം കണ്ടെത്താൻ പരിശോധന

തിരുവനന്തപുരം: ജനിതകമാറ്റം വന്ന പുതിയ വൈറസ് രാജ്യത്ത് ആറ് പേരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവജാഗ്രത. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പുതിയ വൈറസ് ആണോ എന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 18 പേർക്കും വലിയ തോതിൽ...

മകൾ വരച്ച താമര ചിഹ്നം വാട്‌സാപ്പിൽ സ്റ്റാറ്റസാക്കി; സി പി എം വനിതാ നേതാവ് ബി ജെ പിയിലേക്കെന്ന് പ്രചാരണം

കോട്ടയം: മകൾ വരച്ച താമരയുടെ ചിത്രം കാരണം പുലിവാല് പിടിച്ച് സി പി എം വനിതാ നേതാവ്. മകൾ താമര വരച്ചതിന് പിന്നാലെ ചിത്രം വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കിയ ഗീതാ ഉണ്ണികൃഷ്‌ണന് എതിരെയാണ് വ്യാപക പ്രചരണം നടക്കുന്നത്. ഇവർ ബി ജെ പിയിൽ ചേരുന്നുവെന്നാണ് പ്രചരണം. ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി അംഗവും കർഷക സംഘം...

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഔഫിനായി ജോലി കണ്ടെത്തി പ്രവാസി സുഹൃത്തുക്കൾ കാത്തിരുന്നു; തേടിയെത്തിയത് കഠാര കുത്തിയിറക്കിയ വാർത്ത; ഞെട്ടൽ

ഉമ്മുൽഖുവൈൻ: കേരളത്തിൽ മറ്റൊരു ഡിവിഐഎഫ്‌ഐ പ്രവർത്തകനും അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായപ്പോൾ ഞെട്ടിയത് കേരളക്കര മാത്രമല്ല, കടൽകടന്ന പ്രവാസ ലോകവുമാണ്. പ്രവാസിയായിരുന്ന അബ്ദുൾറഹ്മാൻ എന്ന ഔഫ് കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കുകൾ ഒതുങ്ങിയതിന് ശേഷം സുഹൃത്തുക്കൾ തനിക്കായി കണ്ടെത്തിയ ജോലിക്കായി പ്രവാസ ലോകത്തേക്ക് തിരിക്കാനിരിക്കുകയായിരുന്നു ഔഫ്. എന്നാൽ രാഷ്ട്രീയവൈര്യത്തിന്റെ പേരിൽ 23ന്...

സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചഴിക്കരുത്- ജിഫ്രി തങ്ങള്‍

കോഴിക്കോട് (www.mediavisionnews.in):സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. 'സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ സമസ്തയിലുണ്ട്. എന്നാൽ സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ...

എസ്‌ഡിപിഐ പിന്തുണയോടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ എസ്‌ഡി‌പി‌ഐ അംഗത്തിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. എസ് ഡി പിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ കോൺഗ്രസ് അംഗം ബിന്ദു ജയകുമാർ വിജയിച്ചു.

തൊടുപുഴയില്‍ അട്ടിമറി: നഗരസഭാ ഭരണം എല്‍ഡിഎഫിന്

നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ എൽഡിഎഫിന് അട്ടിമറി ജയം. യുഡിഎഫ് വിമതൻ സനീഷ് ജോർജ് നഗരസഭാ അധ്യക്ഷനായി. യുഡിഎഫ് സ്വതന്ത്രനും എൽഡിഎഫിന് വോട്ട് ചെയ്തു. 13 സീറ്റില്‍ യുഡിഎഫും 12 സീറ്റില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. രണ്ട് വിമതരുടെ നിലപാടാണ് നിര്‍ണായകമായത്. ഒരു വിമതനെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കുമെന്നാണ് ഇന്ന് രാവിലെ വരെ യുഡിഎഫ് അവകാശപ്പെട്ടിരുന്നത്....

ബിജെപി കൗണ്‍സിലറുടെ വോട്ട് സിപിഎമ്മിന്; പാലക്കാട് നഗരസഭയില്‍ ബഹളം

പാലക്കാട് : നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി. ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബിജെപിക്ക് പകരം സിപിഎമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുക്കുകയായിരുന്നു. ബോക്‌സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്....

കളമശ്ശേരിയിലും പരവൂരും നറുക്കെടുപ്പ്; രണ്ടിടത്തും ഭാഗ്യം യു.ഡി.എഫിനൊപ്പം

കളമശ്ശേരി: എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലിയിലെ പരവൂര്‍ നഗരസഭകളില്‍ ഭരണം യു.ഡി.എഫിന്. ഇരു നഗരസഭകളിലും നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്. കളമശ്ശേരി നഗരസഭയില്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. പരവൂരില്‍ പി. ശ്രീജയാണ് ചെയര്‍പേഴ്‌സണ്‍. കളമശ്ശേരി നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണനെ തിരഞ്ഞെടുത്തത്....

മാവേലിക്കരയില്‍ നാടകീയ നീക്കങ്ങള്‍; സിപിഎം വിമതന്‍ യുഡിഎഫിനൊപ്പം

മാവേലിക്കര : മാവേലിക്കര നഗരസഭയില്‍ നാടകീയ നീക്കങ്ങള്‍. സിപിഎം വിമതൻ വി. കെ ശ്രീകുമാറിനെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബിജെപിക്കാണ്. ഇതോടെ യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമായി. യുഡിഎഫിനൊപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് എല്‍ഡിഎഫ് വിമതനായ വി.കെ. ശ്രീകുമാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം ഭരണം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും...
- Advertisement -spot_img

Latest News

ട്വിസ്റ്റോട് ട്വിസ്റ്റ്; സുധാകരന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്, സീറ്റ് നൽകി പ്രശ്നം തീർക്കാൻ നീക്കം

ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺ​ഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ...
- Advertisement -spot_img