തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി ബിജെപി എംഎൽഎ ഒ. രാജഗോപാൽ. അതുകൊണ്ടാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്.
ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്.
സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 2020-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 2021 ജനുവരി ഏഴ്,എട്ട്,11,12 എന്നിവയില്‍ സൗകര്യപ്രദമായ ഏതെങ്കിലും ഒരു...
റൂർക്കി : റോഡുവക്കിൽ വഴക്കുകൂടുകയായിരുന്ന യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് പിടിച്ചത് പുലിവാൽ. ഏറെ നാളായി കാണാതായ ഭർത്താവിനെ ബസ് സ്റ്റാൻഡിനു മുൻവശത്ത് വച്ച് കണ്ടതോടെ നിയന്ത്രണം വിട്ട വീട്ടമ്മ ശകാരിച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ യുവാവ് തന്റെ ഭർത്താവാണെന്ന അവകാശമുന്നയിച്ച് ഒരു യുവതി...
നടുവില്‍: കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയിട്ടും ഭരണം നഷ്ടപ്പെട്ട് യുഡിഎഫ്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫ് വിട്ട ഡിസിസി സെക്രട്ടറി ബേബി ഓടംമ്പള്ളില്‍ എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു.
ബേബിയെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് മറ്റൊരാളെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭരണ നഷ്ടത്തിലെത്തിച്ചത്. ആകെയുള്ള 19ല്‍ 11...
പൊലീസ് അക്കാദമി വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് നെയ്യാറ്റിൻകരയിൽ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടിയായ സംഭവത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹാക്ക് ചെയ്തത്.
കാക്കിക്കുള്ളിലെ ക്രിമിനലുകളെ പുറത്താക്കണം. പൊലീസ് സേനയെ ശുദ്ധീകരിക്കണം’ എന്ന് സൈറ്റില്‍ പതിച്ച പോസ്റ്ററില്‍ സൈബര്‍ വാരിയേഴ്‌സ് പറയുന്നു.
മിനിട്ടുകള്‍ക്കകം അക്കാദമി വെബ്‌സൈറ്റില്‍ നിന്ന് വാരിയേഴ്‌സിന്റെ പോസ്റ്റര്‍ നീക്കം...
തിരുവനന്തപുരം: കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി...
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയ പാർട്ടികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ നാളെ കൂടി പേർ ചേർക്കാം. ജനുവരി 20ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് രണ്ടാം വാരമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. ഭിന്നശേഷിക്കാർക്കും 80...
മലപ്പുറം: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഇന്നലെ രാത്രിയാണ് പാണക്കാട്...