മലപ്പുറം: വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ പലവിധ തന്ത്രങ്ങളാണ് കടത്തുകാർ പ്രയോഗിക്കാറ്. ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. തുടുത്ത ഈത്തപ്പഴത്തിന്‍റെ ഉള്ളിലെ കുരുവിന്‍റെ രൂപത്തിലാണ് സ്വർണം കടത്തിയത്. പരിശോധനയിൽ സ്വർണ സാന്നിധ്യം തെളിയുകയായിരുന്നു.
ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈത്തപ്പഴത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 91...
പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ്. അംഗവും ബി.ജെ.പിയും തമ്മിൽ ധാരണയിലെത്തിയതിന്റെ രേഖകൾ പുറത്ത്. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ്(എം) അംഗം ശോഭ ചാർളിയാണ് മുന്നണി നേതൃത്വം അറിയാതെ ബി.ജെ.പിയുമായി ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ധാരണപത്രത്തിന്റെ പകർപ്പ് ബി.ജെ.പി. പുറത്തുവിട്ടു.
സ്വന്തം പാർട്ടിയുമായി അല്ലാതെ, ഇടതുപക്ഷവുമായി സഹകരിക്കില്ലെന്ന് ശോഭ ചാർളി ബിജെപിക്ക് രേഖാമൂലം...
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി യുവാവിന്‍റെ ജീവനെടുത്തു. ഓൺലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ പോയ യുവാവ് തിരുവനന്തപുരം കുറ്റിച്ചലിൽ തൂങ്ങി മരിച്ചു. കുറ്റിച്ചൽ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്. റമ്മി കളിയിലൂടെ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ഹാഫിസില്‍ നിന്നാണ്480 ഗ്രാം സ്വര്‍ണംപിടികൂടിയത്. 25 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രണ്ടുപേരില്‍ നിന്നായി 85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം...
തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകൻ അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകന്‍ അൻഷാദും കുളത്തില്‍ ചാടി എന്ന സംശയത്തെടുർന്ന് നടത്തിയ തിരച്ചിലിൽ പിതാവിന്റെ മൃതദേഹം ലഭിച്ചു. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോ റിക്ഷ ക്ഷേത്രക്കുളത്തിനു...
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ പാർട്ടി നടത്തിയ മോശം പ്രകടനത്തെ തുടർന്ന് പ്രാദേശിക നേതൃത്വത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മുസ്ലീം ലീഗ് നേതൃത്വം.
മുസ്ലീംലീഗിൻ്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തെയടക്കം മൂന്ന് നേതാക്കളെ മുസ്ലീം ലീഗ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറ, മുഖദാർ കമ്മിറ്റികൾ പിരിച്ചു വിടുകയും ചെയ്തു. വോട്ടുചോർച്ചയും എൽഡിഎഫുമായി ഒത്തുകളിയും ആരോപിച്ചാണ് നടപടി....
കോട്ടയം: പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് എൻസിപി എൽഡിഎഫ് വിടാൻ ആലോചിക്കുന്നതായി സൂചന. ഏറെക്കാലത്തിന് ശേഷം തിരിച്ചുപിടിച്ച പാലാ സീറ്റ് കൈവിട്ടുകളയുന്നതിൽ പാലാ എംഎൽഎ മാണി സി കാപ്പനുണ്ട്. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാൽ ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്‍റെ ആലോചന. പാല...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാക്സീൻ വിതരണത്തിനുള്ള ഡ്രൈറൺ നടക്കും. നാല് ജില്ലകളിൽ ആറ് കേന്ദ്രങ്ങളിലായി ഡ്രൈറൺ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈറൺ. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം പങ്കെടുക്കും.
കുത്തിവെയ്പ്പ് ഒഴികെ എല്ലാ കാര്യങ്ങളും വാക്സിൻ കേന്ദ്രത്തിൽ വെച്ച് ആവിഷ്കരിക്കും. തിരുവനന്തപുരത്ത് ജില്ലാ മാതൃകാശുപത്രിയിൽ...
തിരുവനന്തപുരം: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി. ജനുവരി അഞ്ച് മുതല്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ആളുകളുടെ പങ്കാളിത്തം സംബന്ധിച്ച് എണ്ണം നിശ്ചയിച്ചിട്ടുണ്ട്. ഇത് കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി...
തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത് പ്രതിപക്ഷത്തായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാര്‍ട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. നിയമസഭയില്‍...
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...