Kerala

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആത്മഹത്യാശ്രമം ഇസ്‍ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെയെന്ന് വ്യാജപ്രചാരണം

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായ വിജിത് ആത്മഹത്യക്ക് ശ്രമിച്ചതിനെ കുറിച്ച് ഉത്തരേന്ത്യയില്‍ വ്യാജപ്രചാരണം. വിജിത് ഇസ്‍ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പതിനായിരക്കണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലി. തന്നോട് ഇക്കാര്യം ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് പറഞ്ഞതെന്ന് നൗഷാദ് അലി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്...

കോവിഡും ലോക്ഡൌണും പ്രശ്നമായില്ല; ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ സംസ്ഥാനത്ത് 90 കോടിയുടെ അധിക മദ്യവില്‍പ്പന

സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. ക്രിസ്മസ് പുതുവത്സര സീസണില്‍ 90 കോടിയുടെ വരുമാന വര്‍ധനവുണ്ടായെന്ന് ബെവ്കോ അറിയിച്ചു. നികുതി വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് ബെവ്കോ പുറത്തു വിട്ടിരിക്കുന്നത്. ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. ബെവ്കോയുടെ കണക്കുകള്‍ പ്രകാരം 600 കോടിയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....

നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് പശ ഒഴിച്ചു; കാല്‍ വേര്‍പ്പെടുത്തിയത് മൂന്ന് മണിക്കൂറിനൊടുവില്‍! ക്രൂരത

വയനാട്; വയനാട് മാനന്തവാടിയില്‍ നിസ്‌ക്കരിക്കാന്‍ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് പശ ഒഴിച്ച് വെച്ച് സാമൂഹ്യദ്രോഹികളുടെ ക്രൂരത. വിദേശനിര്‍മിത പശയാണ് ചെരുപ്പില്‍ ഒഴിച്ച് വെച്ചത്. ചെരുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ ഒടുവില്‍ വേര്‍പ്പെടുത്തിയെടുത്തത്. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ മഗരിബ് (സന്ധ്യാ)നിസ്‌ക്കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി...

മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി; ‘ഹലാല്‍ സ്റ്റിക്കറുകള്‍’ക്കെതിരെ ഹിന്ദുഐക്യവേദി, പുതിയ തരം ജിഹാദ് ആണെന്ന് ആരോപണം

തിരുവനന്തപുരം: വ്യാപാര-ഭക്ഷണ ശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി രംഗത്ത്. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണെന്ന് ആരോപിക്കുന്നു. കൂടാതെ, ഇത്തരം നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണിയാകുമെന്ന ആരോപണവും ഹിന്ദു ഐക്യവേദി ഉന്നയിക്കുന്നു. ഹലാല്‍ സ്റ്റിക്കറുകള്‍ നിരോധിക്കണമെന്ന ആവശ്യവും ഇതിനോടകം...

നിക്ഷേപ തട്ടിപ്പ്: മൂന്നു കേസുകളിൽ എം.സി ഖമറുദ്ദീന് ജാമ്യം; പുറത്തിറങ്ങാനാവില്ല

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎക്ക് ജാമ്യം. തട്ടിപ്പ് കേസിൽ രജിസ്ട്രർ ചെയ്ത മൂന്ന് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് കേസുകൾ ഉള്ളതിനാൽ കമറുദ്ദീന് പുറത്തിറങ്ങാനാവില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു കമറുദ്ദീന്‍റെ ആവശ്യം. എന്നാല്‍ 84 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്....

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേൾക്കാൻ സംസ്ഥാന നേതാക്കൾ കഴിഞ്ഞ തവണ മത്സരിച്ച 24 മണ്ഡലങ്ങളിലും എത്തും. ഈ മാസം 15ആം തിയ്യതിക്ക് ശേഷമാണ് എത്തുക. അതിന് മുന്നോടിയായി സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ നാളെ മുതൽ വിളിച്ച്ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മാസങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതടക്കം വേഗത്തില്‍...

ജനുവരി പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ജനുവരി പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജനുവരി 15ഓടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെ ഉയരാനാണ് സാധ്യത. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പ്രതിദിന മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; നേമവും മഞ്ചേശ്വരവും കോന്നിയും ഉൾപ്പടെ 10ലേറെ സീറ്റ് പിടിക്കുമെന്ന് ബിജെപി

കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പോടെ പാർട്ടിക്ക് മുന്നേറ്റം നടത്താമെന്ന് പ്രതീക്ഷയുമായി ബി.ജ.പി. തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരിയിൽ ആരംഭിക്കും. സിറ്റിങ് സീറ്റായ നേമം നിലനിർത്തുന്നതിനോടൊപ്പം, വട്ടിയൂർക്കാവ്, മലമ്പുഴ, മഞ്ചേശ്വരം, തൃശൂർ, കോന്നി ഉൾപ്പടെ പത്തോളം മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിൻറെ പ്രതീക്ഷ. 40 നിയമസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സംസ്ഥാന ഘടകത്തിന്...

5 വയസ്സുകാരന് ഡ്രൈവിങ് പരിശീലനം; പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

പെരിന്തൽമണ്ണ: 5 വയസ്സുള്ള കുട്ടിയെ ബൈക്കിൽ ഡ്രൈവിങ് പരിശീലിപ്പിച്ച പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കുട്ടിയെ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നതിന്റെ വിഡിയോ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. ജോയിന്റ് ആർടിഒയുടെ നിർദേശപ്രകാരം വിഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തേലക്കാട് സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ സമർപ്പിക്കുകയും...

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് ലീഗ് ദേശീയ സമിതിയുടെ അംഗീകാരം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ ഏല്‍പ്പിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് ദേശീയ സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ ചേര്‍ന്ന യോഗമാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുടെ പുനസംഘടന ജൂണില്‍...
- Advertisement -spot_img

Latest News

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...
- Advertisement -spot_img