Kerala

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

തിരുവനന്തപരുരം: പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം...

സംസ്ഥാനത്ത് 5142 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 65 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഇന്ന് 5142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ്...

രാജ​ഗോപാലിനെ ഒഴിവാക്കി ബിജെപി സ്ഥാനാർത്ഥി പട്ടിക; സുരേഷ് ഗോപി, കൃഷ്ണകുമാർ, സെന്‍കുമാർ എന്നിവർ പട്ടികയിൽ

കൊച്ചി ∙ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, സന്ദീപ് വാരിയർ എന്നിവരെ നിയോഗിക്കാനാണ് തീരുമാനം. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരും...

കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും; ആചാര അനുഷ്ഠാനങ്ങൾ മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തും.

കുമ്പള: കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും. സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേവലം ആചാര അനുഷ്ഠാനങ്ങൾ മാത്രം നടത്തി  ഈ വർഷത്തെ ക്ഷേത്രോത്സവം പരിമിതപ്പെടുത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ ഭക്തജനങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുക. ഉത്സവദിവസങ്ങളിൽ സമാരാധന,...

പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന് ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്​ ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ച്​ ഹൈകോടതിയാണ്​ ജാമ്യം അനുവദിച്ചത്​. ഉപാധികളോടെയാണ്​ ജാമ്യമെന്ന്​ റിപ്പോർട്ടുകളുണ്ട്​. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഹൈകോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്നായിരുന്നു ഹൈക്കോടതി പരാമർശം. മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സഭയ്ക്ക് പുറത്ത് പ്രതിഷേധം

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയ പ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിനിടെ ബഹളം വെച്ച പ്രതിപക്ഷത്തോട് സഹകരിക്കണമെന്ന് മൂന്ന് തവണ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേള്‍ക്കാതെ സഭ ബഹിഷ്‌കരിച്ച പ്രതപക്ഷം സഭയ്ക്ക് പുറത്ത് നിന്ന് പ്രതിഷേധം...

മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്‍പ; നാല് ജില്ലകളിൽ വായ്‍പാ ക്യാമ്പ്

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി(NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ  നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റര്‍ ഫോർ മാനേജ്‌മെന്റ്  ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുന്നു. ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20ന്  രാവിലെ  പേരാമ്പ്ര, ചേമ്പ്ര...

കൊവിഡ് വ്യാപിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളമടക്കം നാല് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍...

ഐഎസിൽ പ്രവർത്തിച്ച മലയാളിക്ക് കഠിന തടവ്

ദില്ലി: ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ദില്ലി എൻഐഎ കോടതി. കണ്ണൂർ സ്വദേശി ഷാജഹാനെയാണ് ദില്ലി എൻഐഎ കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചത്. കണ്ണൂരിൽ നിന്ന് മലേഷ്യ വഴി തുർക്കിയിലേക്ക്‌ പോയി ഐഎസിൽ ചേർന്ന ഷാജഹാനെ തുർക്കിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും അംഗീകാരം; അക്ഷയ കേരളം രാജ്യത്തെ മികച്ച പൊതുജനാരോഗ്യ പദ്ധതി

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങൾ അർഹരായ എല്ലാവരുടെയും വീടുകളിൽ...
- Advertisement -spot_img

Latest News

അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി! മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നു

അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവും നഗാവ് ലോക്‌സഭാ എംപിയുമായ പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിട്ട് 24...
- Advertisement -spot_img