മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്ലാം-യുക്തിവാദ സംവാദത്തില്‍ ജയം അവകാശപ്പെട്ട് ഇരുവിഭാഗങ്ങളും. യുക്തിവാദി ഭാഗത്ത് നിന്ന് പ്രഭാഷകനും യുക്തിവാദി സംഘം നേതാവുമായ ഇഎ ജബ്ബാറും ഇസ്ലാം പക്ഷത്ത് നിന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറുമാണ് സംവാദത്തിനെത്തിയത്. ഏറെ കാലത്തെ വാദപ്രതിവാദങ്ങള്‍ക്കും സോഷ്യല്‍മീഡിയ യുദ്ധങ്ങള്‍ക്കും ഒടുവിലാണ് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് നീക്കുപോക്കെന്ന് വെല്‍ഫയര്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാര്‍ട്ടി...
മലപ്പുറം: മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിക്കാനൊരുങ്ങി മുസ്ലീം ലീഗ്. ജില്ലയിലെ 16 മണ്ഡലങ്ങളിലൂടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജാഥ നടത്തും. ശക്തി കേന്ദ്രമായ മലപ്പുറത്ത് കഴിഞ്ഞ തവണ ഒരു സീറ്റില്‍ തോറ്റതും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് ഇത്തവണ നേരത്തെ ഒരുങ്ങാൻ ലീഗിനെ പ്രേരിപ്പിച്ചത്.
മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ 12...
തിരുവനന്തപുരം: തലസ്ഥാനത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. വലിയമല സ്റ്റേഷനിലെ സി പി ഒ എസ് എസ് അനൂപിനെയാണ് പൊലീസ് സസ്‌പെൻഡ് ചെയ്‌തത്. 2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിതുര സ്റ്റേഷനിൽ ഡ്രൈവറായിരിക്കെയാണ് പീഡനശ്രമമെന്ന് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്മിഷന്റെ നിർദേശപ്രകാരം വിതുര പൊലീസാണ്...
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഉടൻ ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്.
കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം...
കോട്ടയം: ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതിയ്ക്കാണ് ജോസ് രാജിക്കത്ത് അയച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. പാലായിലോ കടുത്തുരിത്തിയിലോ ജോസ് മത്സരിക്കുമെന്നാണ് സൂചന.
കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് യുഡിഎഫ് നല്‍കിയ രാജ്യസഭ എം.പി സ്ഥാനം രാജിവെക്കാന്‍ ജോസ് തീരുമാനിച്ചത്. രണ്ടില ചിഹ്നം ലഭിക്കുന്നതുമായി ബന്ധപ്പെട്ട...
കൊച്ചി: യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ...
സ്‍കൂട്ടര്‍ മോഷ്‍ടിച്ച് കടന്നുകളഞ്ഞ കള്ളന് എട്ടിന്‍റെ പണി നല്‍കി സിസി ക്യാമറ. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോഷ്‍ടാവ് സ്‍കൂട്ടര്‍ തിരികെ നല്‍കി മുങ്ങി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന പാതയിൽ ചിയാനൂർ പാടത്തെ വർക്ക് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്‍കൂട്ടർ മോഷണം പോയത്. എന്നാല്‍ തൊട്ടടുത്ത കടയിലെ സിസി ടിവിയിൽ മോഷ്‍ടാവായ...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....