Kerala

കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും

മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ നാളെ മുതൽ ആരംഭിക്കും. കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വി.ഐ.പി വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാവും. കർട്ടനും കൂളിംഗ് ഫിലിം ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്, 5011 പേര്‍ രോഗമുക്തി നേടി; 27 മരണം

സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂർ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂർ 207, ഇടുക്കി 181, കാസർഗോഡ് 92 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ...

കോൺഗ്രസിന്റെ ന്യായ്‌ കേരളത്തിൽ നടപ്പാകുമോ? വിദഗ്ധർ പറയുന്നു

അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ കേരളത്തിൽ കോൺഗ്രസ് നിയസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. പ്രഖ്യാപനം അണികളെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിലും അപ്രായോഗിവും യാഥാർഥ്യബോധമില്ലാത്തതുമെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വാദം. എന്നാൽ കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനിവാര്യമായ സാമ്പത്തിക പരിഷ്കരണങ്ങളുമുണ്ടെങ്കിൽ പദ്ധതി കേരളം...

നിയമസഭ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കും; നയം വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസിറുദ്ദീൻ അറിയിച്ചു. പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരുമെന്നും സംഘടന വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി...

100 കോടി രൂപ കാണാനില്ല; കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതി

കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകർ ഐ.എ.എസ്. 100 കോടി രൂപ കാണാനില്ല. എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ശറഫുദ്ധീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടിസി ഒന്നുകിൽ നന്നാക്കുമെന്നും അല്ലെങ്കിൽ പുറത്തുപോകുമെന്നും ബിജു പ്രഭാകർ ഐ.എ.എസ് തുറന്നടിച്ചു. "ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽ...

കെ.സി.ബി.സി മുദ്ര ഉപയോഗിച്ച് മുസ്‌ലിം വിരുദ്ധ പ്രചരണം; സഭാ ആസ്ഥാനത്തെത്തി മാപ്പ് പറഞ്ഞ് ബി.ജെ.പി

കോട്ടയം: സഭയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചരണം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനുമാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. കെ.സി.ബി.സി ആസ്ഥാനത്തെത്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞത്. കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയെ കണ്ടാണ് ഇരുവരും മാപ്പ് പറഞ്ഞത്. ഔദ്യോഗിക...

കേരളം സുസജ്ജം; കൊവിഡ് വാക്സിനേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം | സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളുമായി. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട്...

ഹലാല്‍ ഭക്ഷണത്തിനും ബാങ്ക് വിളിക്കുമെതിരെ ക്രിസ്ത്യന്‍ സഭകള്‍‍: പ്രസ്താവനകള്‍ വ്യാജമെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്

ഹലാല്‍ ഭക്ഷണത്തിനെതിരായും ബാങ്ക് വിളിക്ക് എതിരായും കേരള ഇന്‍റര്‍ ചര്‍ച്ച് ലൈറ്റ് കൌണ്‍സിലിന്‍റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഉറവിടം വ്യക്തമാകാതിരിക്കാന്‍ ഇത്തരം നോട്ടീസുകളില്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്‍കിയിട്ടില്ലെന്നും ക്രൈസ്തവ സമൂഹത്തിന്‍റെ എന്ന അര്‍ത്ഥത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നവരെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പുറത്തുകൊണ്ടുവരാന്‍...

50 ശതമാനം നികുതിയിളവ്, 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍; ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനമാകുന്ന ബജറ്റ്

പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ഗതാഗത മേഖലക്കും ആശ്വസിക്കാവുന്ന പ്രഖ്യാപനങ്ങളുണ്ട്. കെ.എസ്.ആര്‍. ടി.സിയില്‍ സി.എന്‍.ജിക്ക് 50 കോടി വകയിരുത്തും. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ പൂര്‍ത്തീകരിക്കും. ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി മോട്ടോര്‍ വാഹന നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിക്കും....

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്, 4603 പേര്‍ രോഗമുക്തി നേടി; 23 മരണം

തിരുവനന്തപുരം (www.mediavisionnews.in):കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img