Kerala

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് പിടികൂടി, കാസർഗോഡ് സ്വദേശിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ പൊലീസിന്‍റെ പിടിയിലായത്. ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്...

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണം, വിശദീകരണം തേടി കെപിസിസി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗം വിവാദത്തിൽ. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോട് എന്ന് പത്രത്തിൽ അച്ചടിച്ച് വന്നത് വലിയ ചർച്ച ആയതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല തന്നെ രംഗത്തെത്തി. ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഐശ്വര്യകേരള യാത്രക്ക് ആശംസകൾ എന്നതിന് പകരം ആദരാഞ്ജലികൾ എന്ന് അച്ചടിച്ച്...

കുഞ്ഞിരാമനും സുധാകരനുമില്ല: ഉദുമയില്‍ ഇത്തവണ തീപാറും പോരാട്ടത്തിന് പുതുമുഖങ്ങള്‍

കാസര്‍കോട്:  കെ.സുധാകരന്‍ കണ്ണൂര്‍ വിട്ട് കാസര്‍കോട്ട് എത്തിയതോടെയാണ് ഉദുമ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരമണ്ഡലമായി മാറിയത്. എ ഗ്രൂപ്പില്‍ നിന്ന് സതീശന്‍ പാച്ചേനിയെ ഐ ഗ്രൂപ്പിലെത്തിക്കാനായി 'സുരക്ഷിത' സീറ്റായ കണ്ണൂര്‍ നല്‍കിയാണ് സുധാകരന്‍ ഉദുമയിലെത്തിയത്. പക്ഷേ പരീക്ഷണം പാളി ഇടത് തരംഗത്തില്‍ കണ്ണൂരും കൈവിട്ടു. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിനായി കെ കുഞ്ഞിരാമന്‍ സുധാകരനെ തറപറ്റിച്ച് ഉദുമ നിലനിര്‍ത്തി....

എട്ടാം ക്ലാസുവരെയുള്ള എല്ലാവരെയും ജയിപ്പിച്ചേക്കും; പ്ലസ് വണ്ണിന്റെ കാര്യവും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുവരെയുള്ള വുദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പരീക്ഷ നടത്തുന്നതിന്റെ ബുദ്ധിമുട്ടും ക്ലാസുകള്‍ നഷ്ടപ്പെട്ടതും പരിഗണിച്ചാണ് ആലോചന. ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാവസാന പരീക്ഷ ഒഴിവാക്കുന്നതിലാണ് വകുപ്പ് തീരുമാനമെടുക്കുക. അടുത്ത മാസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക....

സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കൊവിഡ്; 7032 പേർക്ക് രോഗമുക്തി, 18 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ്...

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന കേസില്‍ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസും മാനേജറായ സുനീറുമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു....

വീട്ടിലിടമില്ല; ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശരീരം സൂക്ഷിച്ചത് മദ്രസാ ക്ലാസ്‌റൂമിൽ; പൊന്നാട്ടെ മദ്രസയിൽ നിന്ന് പൂർണ്ണ മത ചടങ്ങോട് കൂടി കോഴിക്കോട്ടെ സെമിത്തേരിയിലേക്ക്; നന്മയൊരുക്കി നാട്

മലപ്പുറം: ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക് അന്ത്യയാത്ര ഒരുക്കുന്നത്. വീട്ടിൽ ഫ്രീസർ കയറ്റാനും മൃതദേഹം സൂക്ഷിക്കാനും ഇടമില്ലാതെ വന്നപ്പോൾ...

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ സ്വര്‍ണവേട്ട; ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയത് ഒരു കിലോ സ്വര്‍ണം

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ നിന്നാണ് ഒന്നേകാല്‍ കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയ...

അപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. ജോമോള്‍, തമ്പി എന്നിവരാണ് ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നടന്ന വ്യത്യസ്ത അപകടങ്ങളില്‍ മരണപ്പെട്ടത്. രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു....

എല്ലാത്തിനും കാരണം ബീഫ്; പൊലീസിനെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎയ്ക്ക് ഒരു വർഷം തടവും പിഴശിക്ഷയും

ഹൈദരാബാദ്: പൊലീസിനെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎയ്ക്ക് ഒരു വർഷം നീണ്ട തടവും പിഴശിക്ഷയും. പൊലീസിന് എതിരെ ആക്രമണം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ബിജെപിയുടെ ഗോഷാമഹൽ എംഎൽഎ ടി രാജാ സിംഗിന് വെള്ളിയാഴ്ച സ്പെഷ്യൽ സെഷൻസ് ജഡ്ജ് വി ആർ ആർ വരപ്രസാദ് ഒരു വർഷത്തെ തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ചത്. 2015 ഡിസംബർ 12ന് ഉസ്മാനിയ...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img