Kerala

കൊവിഡ് കണ്ടെത്താൻ വരുന്നു പൊലീസ് നായ്ക്കൾ, ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നത് കേരളത്തിൽ

തിരുവനന്തപുരം: ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാൻ മാത്രമല്ല മനുഷ്യരിലെ രോഗങ്ങൾ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കളെത്തും. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് തൃശൂർ പൊലീസ് അക്കാ‌ഡമി.സ്ത്രീകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ബ്രെസ്റ്റ് കാൻസർ, കൊച്ചുകുട്ടികളിലുൾപ്പെടെ വ്യാപകമായ ബ്ളഡ് കാൻസർ, ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനായി നായ്ക്കളെ...

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. റോട്ടറി ക്ലബ് ഓഫ്...

നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കാളിനും പുതിയ നിയമങ്ങള്‍; സത്യമെന്ത്? പൊലീസ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: നാളെ മുതല്‍ വാട്‌സപ്പ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നു എന്ന രീതിയില്‍ വാട്‌സപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പ്രതികരണവുമായി കേരള പൊലീസ്. നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കോളുകള്‍ക്കും പുതിയ നിയമങ്ങള്‍ വരുന്നു, കോളുകള്‍ റെക്കോര്‍ഡും സേവും ചെയ്യപ്പെടും, മൂന്ന് ബ്ലൂടിക്ക് കണ്ടാല്‍ നിങ്ങളുടെ മെസേജ് ഗവണ്‍മെന്റ് കണ്ടു, ചുവന്ന ടിക്ക് കണ്ടാല്‍ നിങ്ങള്‍ക്കെതിരെ സര്‍ക്കാര്‍...

പാണക്കാട് കുടുംബത്തിനെതിരായ വിജയരാ​ഘവൻ്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജയരാഘവൻ്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാ‍ർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം. വിജയരാഘവൻ്റെ വിവാദ...

സ്വര്‍ണവിലയില്‍ ഇടിവ്: ഒരുമാസത്തിനിടെ കുറഞ്ഞത് 2200 രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു....

വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ എ കാറ്റഗറിയിൽ; കോൺഗ്രസിന് വിജയസാധ്യത

കണ്ണൂർ∙ കേരളത്തിലെ വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിന് കൂടുതൽ വിജയസാധ്യതയുള്ള എ കാറ്റഗറി സീറ്റുകളെന്നു കെപിസിസി– എഐസിസി സർവേ റിപ്പോർട്ട്. ആറു സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയാണ് 16 എണ്ണം എ കാറ്റഗറിയിലായത്. ജയം ഉറപ്പുള്ള സീറ്റുകളും ജയിക്കാൻ സാധ്യതയുള്ള സീറ്റുകളുമാണ് എ കാറ്റഗറിയിൽ. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...

ബജറ്റിൽ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ഇടിഞ്ഞു, ഇനി സ്വർണക്കടത്തും കുറയാൻ സാധ്യത

കൊച്ചി: സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റിൽ ഇന്ന് പ്രഖ്യാപിച്ചതോടെ സ്വർണവില കുറയുന്നതിന് വഴിയൊരുങ്ങി. 12.5 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 7.5 ശതമാനമാക്കിയാണ് കുറച്ചതെങ്കിലും സ്വർണത്തിന് സാമൂഹിക ക്ഷേമ സെസ് ഏർപ്പെടുത്തിയതിനാൽ ഫലത്തിൽ പത്ത് ശതമാനം സെസായിരിക്കും ഇനി സ്വർണത്തിന് നൽകേണ്ടിവരിക. രാജ്യത്തിൻ്റെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ ശക്തമായി മാറിയ...

ആലപ്പുഴയിൽ ഒന്നരക്കിലോ കഞ്ചാവും 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവും ആറുലക്ഷംരൂപ വിലവരുന്ന 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് പഞ്ചായത്ത് ഒൻപതാംവാർഡിൽ നികർത്തിൽ അനന്തകൃഷ്ണൻ(22), കാസർകോട് താലൂക്കിൽ ആതുർ കുസാർ പോക്കറടുക്ക വീട്ടിൽ അബു താഹിർ(28) എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജെ റോയിയുടെ നേതൃത്വത്തിൽ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച രണ്ടുവയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്. ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ...

ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാം, കളക്ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും; കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ജില്ലകളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരെ ചുമതല നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നടപടികള്‍ എടുക്കാനുമാണ് ജില്ലകളില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാനും അനുമതിയുണ്ട്. കൊവിഡ് വ്യാപനം കണക്കാക്കി പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img