Kerala

‘മന്ത്രിക്ക് പണം മുക്കാം, എഫ്​.ബി പോസ്റ്റ് മുക്കാനാവില്ല’; കെ.ടി. ജലീലിന്​ മറുപടിയുമായി ഫിറോസ്​

കോഴിക്കോട്​: 2018​ലെ ഹർത്താലിനിടെ താനൂരിൽ തകർക്കപ്പെട്ട കടകളുടെ പുനർനിർമാണത്തിനായി പിരിച്ച തുകയുമായി ബന്ധപ്പെട്ട്​ മന്ത്രി കെ.ടി. ജലീൽ പുറത്തുവിട്ട കണക്കുകളിൽ വ്യക്​തതയില്ലെന്ന ആരോപണവുമായി​​ യൂത്ത്​ ലീഗ്​ നേതാവ്​ പി.കെ. ഫിറോസ്​. 'മന്ത്രി പറയുന്നത് കേവലം 1.25 ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാൽ, 2018 ഏപ്രിൽ 18ന് മന്ത്രിയുടെ ഫേസ്​ബുക്ക് പോസ്റ്റിൽ പറയുന്നത്...

‘അഞ്ച് കോടി രൂപ തന്നാല്‍ മോദിയെ കൊല്ലാം’; പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

പുതുച്ചേരി: പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പുതുച്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാം എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട 43കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതുച്ചേരിയിലെ ആര്യക്കുപ്പം സ്വദേശിയായ സത്യാനന്ദം ആണ് വിവാദ പോസ്റ്റിന് പിന്നില്‍. അറസ്റ്റിന് ശേഷം ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെന്നും ഇപ്പോള്‍ റിമാന്‍ഡിലാണെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ...

ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തിലെ വര്‍ഗീയ പോസ്റ്റ് ; ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു അറസ്റ്റില്‍

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത സംഭവത്തിലാണ് ആര്‍.വി ബാബുവിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് വീഡിയോ വഴിയായിരുന്നു വര്‍ഗീയ പരാമര്‍ശവുമായി ആര്‍.വി ബാബു എത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ്...

തൃശ്ശൂരിലെ പൊതു സമ്മേളനം; ജെ.പി നദ്ദയും നേതാക്കളുമടക്കം ആയിരം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ...

‘അന്ന് പണം കൊടുത്തത് പണമായിട്ടോ ചെക്കായിട്ടോ?, മണിക്കൂറുകള്‍ക്കുള്ളില്‍ 6 ലക്ഷം കിട്ടിയെങ്കില്‍ എത്ര രൂപയാണ് മൊത്തം പിരിച്ചത്?’; കെടി ജലീലിനോട് അക്കൗണ്ട് ചലഞ്ചുമായി ഫികെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെടി ജലീലിനോട് ‘അക്കൗണ്ട് ചലഞ്ചുമായി’ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. വാട്‌സ്ആപ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മ്മാണത്തിനായി മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പിരിവിന്റെ വിശദാംശങ്ങള്‍ ചോദിച്ചാണ് ചലഞ്ച്. ഫേസ്ബുക്കിലൂടെയാണ് ചലഞ്ച്. പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കത്വ, ഉന്നാവോ കുടുംബ സഹായ ഫണ്ടിനെ സംബന്ധിച്ച് ഡോ. കെ.ടി ജലീല്‍...

ഒടുവില്‍ സ്വര്‍ണവില പവന് 35,000 രൂപയായി; അഞ്ചുമാസത്തിനിടെ കുറഞ്ഞത്‌ 7000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു. ഇതോടെ ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന്...

അപകീര്‍ത്തികരമായ വാര്‍ത്ത: കൈരളി ടി.വിക്കും ദേശാഭിമാനിക്കുമെതിരെ പി.കെ ഫിറോസിന്റെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്: യൂത്ത് ലീഗിനെതിരേ ഉയര്‍ത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്തകളാണ് ഇവര്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ചാണ് നോട്ടിസയച്ചിരിക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗമെന്ന വ്യാജേന പത്ര സമ്മേളനം നടത്തിയ യൂസുഫ്...

‘മലപോലെ വന്നത് എലിപോലെയായി’: ഈന്തപ്പഴം, ഖുർ‌ആൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു

തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർ‌ആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കളളക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. മാത്രവുമല്ല സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ വ്യത്യസ്ഥ അഭിപ്രായവുമുണ്ടായി. യുഎഇ കോൺസുലേറ്റ് വഴി ഖുറാനും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തിലാണ് കസ്റ്റംസ് പ്രാഥമികാന്വേഷണം നടത്തിയത്....

ഇരുട്ടടിയായി ഇന്ധന വില വീണ്ടും മുകളിലേക്ക്

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും മുകളിലേക്ക്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ൽ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.  കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 88.83 രൂ​പ​യും ഡീ​സ​ൽ 82.96 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കാര്‍; ഒടുവില്‍ കിട്ടിയ രഹസ്യവിവരം ഇതായിരുന്നു!

ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആ കാറിനെക്കുറിച്ച് കിട്ടിയ രഹസ്യവിവരം ഇതായിരുന്നു! ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കാര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ച എക്സൈസ് സംഘം നടുങ്ങി. സീറ്റിനടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നുകളുടെ വമ്പന്‍ ശേഖരം. തിരുവനന്തപുരം പേയാടാണ് സംഭവം. പേയാട്ടെ സിനിമാ തിയേറ്റര്‍ പരിസരത്ത് കഴിഞ്ഞ പത്തു ദിവസങ്ങളായി നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്ന കാറില്‍ നിന്നാണ് എക്സൈസ് സംഘം 50 കിലോയോളം കഞ്ചാവ്...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img