Kerala

കർണാടകയിൽ നിന്ന് മലപ്പുറത്തെ ഫേസ്ബുക് സുഹൃത്തിനെ കാണാൻ എത്തി; ആദ്യമായെടുത്ത ടിക്കറ്റിന് ഒരു കോടി

മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴിയുണ്ടാകുന്ന ദുരന്തങ്ങൾ പതിവാകുന്ന കാലത്ത് ഇതാ ഒരു വ്യത്യസ്തമായ സംഭവം മലപ്പുറത്ത് നിന്നും. ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ കിട്ടിയത് ഒരു കോടിയുടെ ലോട്ടറി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്കാണ് കോടിരൂപ സമ്മാനം. കേരള ഭാഗ്യമിത്ര ലോട്ടറിയിലൂടെയാണ് ഇത് കിട്ടിയത്. പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറി...

വണ്ടിയെണ്ണത്തില്‍ ചൈനയെ തോല്‍പ്പിച്ച് കേരളം, അപകടനിരക്കും കുറഞ്ഞു!

തിരുവനന്തപുരം: പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തെ വാഹനപ്പെരുപ്പം കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും അതേസമയം അപകട നിരക്ക് വളരെ കുറയുകയും ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെയും സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ടുകള്‍. 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി കൂടിയെന്നാണ് കണക്കുകള്‍. എന്നാല്‍ അപകടനിരക്ക് പകുതിയിലും...

‘വിചിത്ര മോഷണം’; കെഎസ്ആർടിസിബസ് കാണാനില്ല, പരാതിയുമായി ഡിപ്പോ അധികൃതർ

കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷണം പോയത്. കെഎൽ 15, 7508 നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകി.

പാലക്കാട് ആറുവയസുകാരനെ കത്തിക്കിരയാക്കിയ മാതാവിന് തീവ്രമതവിശ്വാസ ഗ്രൂപ്പുകളുമായി ബന്ധം? കത്തി വാങ്ങി നൽകിയത് ഭർത്താവ്; പോലീസിന്റെ നമ്പർ നൽകിയത് അയൽക്കാർ; ഷാഹിദയുടെ പശ്ചാത്തലം അന്വേഷിക്കും

പാലക്കാട്: ഗർഭിണിയായ മാതാവ് ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തീവ്രമത ഗ്രൂപ്പുകളിലേക്ക് എന്ന് സൂചന. കടുത്ത വിശ്വാസിയായിരുന്ന പ്രതിയായ ഷാഹിദയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തറുക്കുന്നതിന് മുമ്പ് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ പറഞ്ഞ മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ്...

ബിജെപി സാധ്യതാ പട്ടിക പുറത്ത്; മഞ്ചേശ്വരത്ത് രണ്ട് പേർ പരിഗണനയിൽ

പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ വർക്കല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരനാണ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. നേമത്ത് നിന്നാണ് കുമ്മനം രാജശേഖരൻ മത്സരിക്കുക....

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടിച്ചത്. ദുബായില്‍നിന്ന് ഞായറാഴ്ച രാവിലെ  എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. സഹദില്‍നിന്ന് 670 ഗ്രാമും നൂറുദ്ദീനില്‍നിന്ന് 156 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ...

‘ആ അഞ്ചു കോടിയുടെ കണക്ക് സിപിഐഎം പുറത്തുവിട്ടാല്‍, പിറ്റേദിവസം ഞങ്ങളും ഫണ്ട് വിവരം പുറത്തുവിടും’; വെല്ലുവിളിച്ച് യൂത്ത് ലീഗ്

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ശേഖരിച്ച അഞ്ചര കോടി രൂപയുടെ കണക്കുകള്‍ സിപിഐഎം പുറത്തുവിട്ടാല്‍, യൂത്ത് ലീഗും ഫണ്ട് വിവരങ്ങള്‍ പുറത്തുവിടുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍. കത്വ സംഭവം വിവാദമാക്കിയതിന് പിന്നില്‍ സിപിഐഎമ്മാണെന്നും വിവാദം സംഘപരിവാറിനെ മാത്രമേ സഹായിക്കൂയെന്നും സുബൈര്‍ പറഞ്ഞു. സുബൈര്‍ പറയുന്നത് ഇങ്ങനെ: ”ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി...

മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്

മലപ്പുറം : പൊന്നാനിയില്‍ ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ഥിക്ക് കോവിഡ്സ്ഥി രീകരിച്ചതിനെത്തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാര്‍ഥികളും പത്താംക്ലാസ്സുകാരാണ്. ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇതേ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് കണ്ടെത്തിയത് 6075 പേരിൽ; സമ്പർക്കം 5603, പരിശോധിച്ചത് 65,517 സാമ്പിളുകൾ, പോസിറ്റിവിറ്റി നിരക്ക് 9.27

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

അഞ്ച് പൂച്ചകള്‍ ഒന്നൊന്നായി ചത്തു;അയല്‍ക്കാരനെതിരേ പോലീസ് കേസ്, മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം

കോഴിക്കോട്: അടുത്തവീട്ടില്‍നിന്നു തിരിച്ചെത്തിയ അഞ്ചുപൂച്ചകള്‍ ഒന്നൊന്നായി ചത്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരേ കേസെടുത്ത് പോലീസ്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. മുണ്ടിക്കല്‍താഴം എടത്തില്‍ വീട്ടില്‍ പരേതനായ ജയകൃഷ്ണന്റെ ഭാര്യ ഇ.കെ. ഹേനയാണ് വീട്ടിലെ അരുമകളായ പൂച്ചകളുടെ ദാരുണാന്ത്യത്തില്‍ മനംനൊന്ത് പരാതി കൊടുത്തത്. വീട്ടിനകത്തു വളര്‍ത്തുന്ന പൂച്ചകള്‍ കണ്‍മുമ്പില്‍...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img