പഴകുളം: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ.ബാലനീതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.രണ്ട് ദിവസം മുൻപാണ് യുവതി 15 വയസുള്ള പെൺകുട്ടിയെയും 12 വയസുള്ള ആൺകുട്ടിയെയും ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകന്റെ കൂടെ പോയത്.
യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. 2019 ലും യുവതി...
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ലഭിക്കാനായി ഇനി കാത്തിരിക്കേണ്ട. അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ-റേഷന്‍ കാര്‍ഡ്) വരുന്നു.
ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി(അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും.
പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക്...
മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയും മലപ്പുറം സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ.പി.എ. മജീദ് കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ രാഷ്ട്രീയനേതാവുകൂടിയാണ് കെ.പി.എ. മജീദ്.
തിങ്കളാഴ്ച മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയാണ് വാക്സിനെടുത്തത്. വാക്സിനേഷനിൽ യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഭാരവാഹിയെന്നനിലയിൽ ആരോഗ്യമേഖലയിൽ ഉൾപ്പെട്ടതിനാലാണ് അദ്ദേഹത്തിന് വാക്‌സിൻ സ്വീകരിക്കാനായത്.
തൃശ്ശൂർ: പാചകവാതകവും തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പാചകവാതക ബുക്കിങ്ങിന് തത്കാൽ സേവാസൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരമടക്കമുള്ള രാജ്യത്തെ പ്രധാനനഗരങ്ങളിൽ ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാൽ മണിക്കൂറിനകം പാചകവാതക സിലിൻഡറുകൾ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.
െഹെദരാബാദിൽ ഈ സൗകര്യം തുടങ്ങിക്കഴിഞ്ഞു. പടിപടിയായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ...
സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്. അധ്യാപകർ ഇക്കാര്യം നിരീക്ഷിക്കണം. കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചിൽ ഒരു കുട്ടിയെന്ന നിർദ്ദേശം പാലിക്കണമെന്നും കർശനമാക്കിയ നിർദ്ദേശം ഉടൻ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാമദ്ധ്യേ ദുബൈയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാ അനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കൊവിഡ് കാരണം ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബൈ വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്.
ദുബായിൽ 14 ദിവസത്തെ ക്വാറന്റീൻ പൂര്‍ത്തിയാക്കിയ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ടുണ്ടായത്....
തൃശ്ശൂർ: 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് തടയുന്ന പൊളിച്ചടുക്കൽ നയം നടപ്പായാൽ േകരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഇതിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളും.
നിയമം നടപ്പിലായാൽ ഏറ്റവും വലിയ വാഹന വിപണി കേരളമായിരിക്കും....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം വര്‍ഗീയവല്‍ക്കരിച്ച വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് സയ്യിദ് അബൂബക്കര്‍ ബാഫഖി മാധ്യമത്തിന്റെ ‘പ്രതികരണം’ കോളത്തില്‍ പറഞ്ഞു. ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തിയ സമയത്ത് ഇഎംഎസും എകെജിയും...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...