തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലവർധന. ഇന്ന് പെട്രോൾ 25 പൈസയും ഡീസൽ 32 പൈസയും കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോഡിൽ എത്തി. മുംബൈയിൽ പെട്രോൾ വില 94 രൂപ 50 പൈസ ആയി. ദില്ലിയിലും പെട്രോൾ വില സർവകാല റെക്കോഡിൽ എത്തി. 87 രൂപ 90...
ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് കഠുവ കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ വളര്‍ത്തച്ഛന്‍ മുഹമ്മദ് യൂസഫ്. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന് ഒന്നര ലക്ഷത്തില്‍ അധികം രൂപ നല്‍കിയതായി ഇരയുടെ അച്ഛന്‍ മുഹമ്മദ് അക്തറും കൂട്ടിച്ചേര്‍ത്തു.
2018-ല്‍ ആണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ തങ്ങള്‍ക്ക് നല്‍കിയതെന്ന് മുഹമ്മദ് യൂസഫ്...
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീൻ ഇന്ന് ജയിൽ മോചിതനാകും. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ. മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങുന്നത്.
ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കുടി എംഎൽഎക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇതോടെയാണ്...
കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാനുള്ള നിലവിലെ നിയമ തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനാവും. നിലവിലെ കെട്ടിട നിയമ ചട്ടങ്ങള്‍ പ്രകാരം ഏതു മത വിഭാഗത്തിനും ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തദ്ദേശ...
പാലക്കാട്: സുപ്രീംകോടതി വിധി ലംഘിച്ച് തന്നെ മുത്തലാഖ് ചൊല്ലിയതില്‍ ജില്ലാ ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി തേടി മുന്‍ഭാര്യ. പാലക്കാട് ജില്ലാ സെഷന്‍സ് ജഡ്ജി ബി കലാം പാഷയ്‌ക്കെതിരെയാണ് മുന്‍ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. കാലാം പാഷയുടെ സഹോദരനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ബി കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയെന്ന...
മുക്കം (കോഴിക്കോട്)∙ സിനിമാ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ സിദ്ദിഖ് ചേന്ദമംഗല്ലൂർ മുസ്‌ലിം ലീഗിൽ ചേർന്നു. ബുധനാഴ്ച പാണക്കാട് വച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.ഫിറോസ്, സി.കെ കാസിം എന്നിവർ പങ്കെടുത്തു.
നേരത്തെ എംഎസ്എഫ് രാഷ്ടീയത്തിലൂടെ മുക്കം എംഎഎംഒ ചെയർമാൻ ആയ സിദ്ദിഖ് ചേന്ദമംഗല്ലൂർ യൂത്ത്...
ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി കേരള ഗെയിംമിംഗ് ആക്ട് നിയമത്തിൽ ഭേതഗതി നടത്തും. ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള കാര്യമെന്ന് കോടതി. സർക്കാർ നിലപാട് കോടതി രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.
തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹരജിയില്‍ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്‌ലി, തമന്ന, അജു വർഗീസ്...
കണ്ണൂർ: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തോട്ടട സ്വദേശിയാണ്. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസ് കോളനിയിലും ആശുപത്രിയിലും എത്തി പരിശോധന നടത്തി. ആത്മഹത്യയെന്ന നിഗമനത്തിലാണ്...
കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...