കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ഇ.ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://twitter.com/PTI_News/status/1362694462191792128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1362694462191792128%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2021%2F02%2F19%2Fe-sreedharan-opens-to-chief-ministership%3Futm_source%3Dfcmutm_medium%3Dpush-notification
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ്...
കോട്ടയം: കേരളത്തിൽ ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് കോവിഡ് കേസുകൾ വർധിപ്പിക്കുന്നതിന് കാരണമായെന്ന ആശങ്ക തുറന്ന് പറഞ്ഞ് നീതി ആയോഗ്. കേരളം ആർടിപിസിആർ പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ആരോഗ്യവിഭാഗം അംഗം ഡോ. വിനോദ് കുമാർ പോൾ നിർദേശിച്ചു.
നിലവിൽ രാജ്യത്തെ പകുതിയോളം കോവിഡ് കേസുകൾ കേരളത്തിൽ...
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബൈയിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ്...
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. നാമനിർദേശ പത്രിക നൽകുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേർ മാത്രമേ പാടുള്ളൂവെന്ന് നിർദേശത്തിൽ പറയുന്നു. വീടു കയറിയുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ അനുമതിയുള്ളൂ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ മുൻകൂട്ടി കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ നടത്താൻ പാടുള്ളൂവെന്നും സംസ്ഥാന തലം...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാള സിനിമയൽ വലതുപക്ഷ കൂട്ടായ്മ രൂപപ്പെടുന്നു. പിണറായി സർക്കാരുമായി അടുത്തുനിൽക്കുന്ന ഇടതു കൂട്ടായ്മയെ ചെറുക്കുക എന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്. ഐശ്വര്യ കേരള യാത്രയിലടക്കം കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ കളത്തിലിറക്കാനുളള നീക്കങ്ങളും യുഡിഎഫ് കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.
പ്രേംനസറിന്‍റെ പരസ്യമായ കോൺഗ്രസ് അനുഭാവം പഴയ കാല ചരിത്രമാണ്. കെബി ഗണേഷ് കുമാർ...
കൊച്ചി: പ്രമുഖ കായിക താരം പി.ടി ഉഷയുടെ ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. എടപ്പാളില്‍ നടന്ന ബിജെപി ബൈക്ക് റാലിയുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകളിലേറെയും. ‘എടപ്പാള്‍ ഓട്ടത്തിനായി ബിജെപി പ്രവര്‍ത്തകരെ സജ്ജമാക്കിയത് പി.ടി ഉഷയാണെന്ന്’ ചിലര്‍ പരിഹസിക്കുന്നു.
അതേസമയം പി.ടി ഉഷയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബിജെപിയുടെ...
തിരുവനന്തപുരം: സി.പി.എം. മത്സരിക്കുന്ന സീറ്റുകള്‍ ഇത്തവണ കുറയും. കഴിഞ്ഞ തവണ സ്വതന്ത്രര്‍ ഉള്‍പ്പടെ 90 സീറ്റിലാണ് സി.പി.എം. മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍.ജെ.ഡിയും മുന്നണിയിലേക്ക് വന്നതോടെ കുറഞ്ഞത് 14 സീറ്റുകളെങ്കിലും അധികമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സി.പി.എമ്മും സി.പി.ഐക്കും പുറമെ ഘടകകക്ഷികളും സീറ്റ് വിട്ടു നല്‍കേണ്ടിവരും.
ജനാധിപത്യ കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നല്‍കിയ...
കോഴിക്കോട്: എല്ലാ വർഗീയതയും മോശമാണെന്നും വർഗീയതയുടെ കാര്യത്തിൽ തരംതിരിവ് എന്തിനെന്നും എന്തിനാണ് തരംതിരിവ് എന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത എന്ന സി.പി.എം സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതേതര കക്ഷികൾ കേരളത്തിൽ യു.ഡി.എഫിന്റെ പിന്നിൽ അണിനിരക്കുകയാണ് വേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി...
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...