ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.
തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍...
മലപ്പുറം: തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ അംഗീകരിച്ച് മുസ്ലീം ലീഗ്. യുഡിഎഫ് മെച്ചപ്പെട്ടു വരുന്നുവെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ വസ്തുത അംഗീകരിച്ചു കൊണ്ടു തന്നെ ആവശ്യമായ പ്രവർത്തന പരിപാടികൾ തങ്ങൾ കൊണ്ടുവരുമെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
മലബാർ മേഖലയിലും തെക്കൻ മേഖലയിലും സർവേകൾ പ്രവചിച്ചതിലും കുറച്ച് സീറ്റുകൾ കൂടി യു.ഡി.എഫിന്...
കേരള കർണ്ണാടക അതിർത്തിയായ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരിച്ചു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ താപ്പാനകൾ ഉൾപ്പടെയുള്ള തെരച്ചിൽ...
ആലപ്പുഴ: ആലപ്പുഴയിലെ മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്.
വീടിന്റെ വാതില്‍ തകര്‍ത്ത് യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന്റെ സംശയം.
ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാല് ദിവസം മുമ്പാണ്...
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ബാന്ധവം കേരളത്തിന്റെ വർത്തമാനകാല രാഷ്ട്രീയസാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മുന്നണിയിൽ മുസ്ലീംലീഗിന്റെ പ്രസക്തി എത്രത്തോളം എന്ന ചോദ്യവും ഇതോട് ചേർത്ത് ഉയർന്നു. വെൽഫെയർ പാർട്ടി യുഡിഎഫിനോട് അടുക്കുമ്പോൾ മുസ്ലീം ലീഗ് അകലുമോ എന്നും സംശയമുനകളുയർന്നു. മുസ്ലീംവോട്ടുകൾ സംബന്ധിച്ചും ആകാംക്ഷയേറെയാണ്. ഈ സാഹചര്യത്തിൽ നിരവധി ചോദ്യങ്ങളാണ് മുസ്ലീം വിഭാഗത്തോട്...
ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ കേരളത്തിൽ 60 മണ്ഡലമാണ് ഉള്ളത്. ഇവിടെ ജനം ആർക്ക് അനുകൂലമായി നിലപാടെടുക്കുമെന്നത് നിർണായകമാണ്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് മലപ്പുറമെങ്കിൽ കാസർകോട് മുതൽ കോഴിക്കോട് വരെ ഇടതുമുന്നണിക്കുള്ള മേൽക്കൈ നിലനിർത്താനാവുമോയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് തേടിയത്. 2016 ൽ 37 സീറ്റാണ് ഇടതുമുന്നണിക്ക് കിട്ടിയത്. 23 ഇടത്തിലേക്ക്...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ എങ്ങിനെയാവും ജനം പ്രതികരിക്കുകയെന്നത് നിർണായകമായ ചോദ്യമാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മുന്നണി വിട്ടത് യുഡിഎഫിന് നേട്ടമാകുമോയെന്നായിരുന്നു പ്രധാന ചോദ്യം. ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടായോ, ബിജെപിയോടുള്ള മനോഭാവം മാറിയോ തുടങ്ങിയ ചോദ്യങ്ങളും സർവേയിൽ ഉണ്ടായിരുന്നു. 41 നിയമസഭാ സീറ്റുകളാണ് ഇവിടെയുള്ളത്.
തൃശ്ശൂർ മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ കഴിഞ്ഞ...
തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫിലേക്കുള്ള വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് സര്‍വ്വേ ഫലം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വന്റി ഫോര്‍ ന്യൂസ് സംഘടിപ്പിച്ച കേരള പോള്‍ ട്രാക്കര്‍ സര്‍വ്വേയിലാണ് ഈ ഫലം.
44%പേരാണ് ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടത്. അതേ സമയം 40% പേര്‍ ഗുണകരമാവുമെന്ന് അഭിപ്രായപ്പെട്ടു. 16%...
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ഗുണം ചെയ്യുമെന്ന് സര്‍വ്വേ ഫലം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വന്റി ഫോര്‍ ന്യൂസ് സംഘടിപ്പിച്ച കേരള പോള്‍ ട്രാക്കര്‍ സര്‍വ്വേയിലാണ് ഈ ഫലം.
45%പേര്‍ കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് അഭിപ്രായപ്പെടുന്നത്. 37% പേര്‍ യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കില്ലെന്ന്...
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...