Kerala

ജീവനൊടുക്കാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ; അറിയാതെ കഴിച്ച മകനും സഹോദരിയും മരിച്ചു ; യുവതി അറസ്റ്റില്‍

കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് ( 5 വയസ്സ്) സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് അറിയാതെ, ഇവര്‍ അതെടുത്ത് കഴിക്കുകയായിരുന്നു. കഴിഞ്ഞ 11-ാം...

80 കോടിയുടെ കറണ്ട് ബിൽ കണ്ട വൃദ്ധൻ ബോധം കെട്ട് വീണു, ഇലക്ട്രിസിറ്റി ബോർഡിന്റെ വിശദീകരണം കേട്ടപ്പോൾ ബന്ധുക്കളും ഞെട്ടി

മുംബയ്: കറണ്ടുബിൽ കണ്ട ഷോക്കിൽ ബി പി കൂടി കുഴഞ്ഞുവീണ 80കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നളസോപാറ സ്വദേശി ഗണപത് നായിക്കിനെയാണ് കറണ്ട് ബിൽ ആശുപത്രിയിലാക്കിയത്. ധാന്യങ്ങൾ പൊടിപ്പിക്കുന്ന മിൽ നടത്തിപ്പുകാരനായ ഗണപതിന് ലഭിച്ചത് 80കോടിയുടെ കറണ്ട് ബില്ലായിരുന്നു. കഴിഞ്ഞദിവസമാണ് ഗണപതിന് ബിൽ ലഭിച്ചത്. ബിൽ തുകയിലേക്ക് ഒരു തവണ നോക്കിയപ്പോൾ തന്നെ അദ്ദേഹം ഒന്ന്...

ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് നിർണായക തീരുമാനം പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. നേരത്തെ എൻഎസ്എസ് അടക്കം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ കേസ് പിൻവലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ്...

ഇനി കര്‍ണാടക കേഡറിലേക്ക്; കേരളം വിടാനൊരുങ്ങി യതീഷ് ചന്ദ്ര ഐ.പി.എസ്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്ര. സ്ഥലം മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര. നേരത്തെ കണ്ണൂര്‍ എസ്. പിയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയായി...

കോവിഡ്: കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

ന്യൂഡൽഹി/മംഗളൂരു: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്. ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക...

ഇന്ധന വില വർധന: മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് രണ്ടിന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാൻ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.കെ. ദിവാകരൻ, പി. നന്ദകുമാർ (സി.​െഎ.ടി.യു), ജെ. ഉദയഭാനു (എ.​െഎ.ടി.യു.സി), പി.ടി. പോൾ, വി.ആർ....

സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ...

സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131,...

കര്‍ണാടക അതിര്‍ത്തിയിലെ തടയല്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളയാത്രക്കാരെയും വാഹനങ്ങളെയുംകര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കര്‍ണാടകം നിയന്ത്രണം  ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ  നിര്‍ദ്ദേശത്തിന്...

പിഡിപി സംസ്ഥാന നേതാവ് ഉസ്മാന്‍ കാച്ചടി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ഉസ്മാന്‍ കാച്ചടി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ 27 വര്‍ഷക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിഡിപിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ഉസ്മാന്‍ കാച്ചടി പറഞ്ഞു. ഇരുമുന്നണികള്‍ക്കെതിരെയും സമരവും...
- Advertisement -spot_img

Latest News

ഇസ്രായേൽ മന്ത്രിയുടെ മകൾ മരിച്ച നിലയിൽ

തെൽഅവീവ്: ഇസ്രായേൽ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രി ഒറിറ്റ് സ്ട്രോക്കിന്റെ മകൾ ശോശന്നയെ(34)യാണ് വടക്കൻ ഇസ്രായേലിലെ മോഷാവിലുള്ള വീട്ടിൽ മരിച്ച...
- Advertisement -spot_img