Kerala

വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ പരിശോധന സൗജന്യം; പ്രവാസികള്‍ക്ക് ആശ്വാസ നടപടി

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്ന നാട്ടില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍ടി- പിസിആര്‍ പരിശോധനയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കിയത്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമാക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. നിലവില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; തയാറെടുത്ത് കമ്മിഷനൊപ്പം മുന്നണികളും

തിരുവനന്തപുരം∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തിരഞ്ഞെടുപ്പിനു സജ്ജമാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. ഏപ്രിൽ ആദ്യവാരം തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ഉണ്ടാകുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽവരും. കോവിഡിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും തിരഞ്ഞെടുപ്പ്. ഭരണമുള്ള...

പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; രണ്ടു സീറ്റ് നല്‍കാന്‍ ബിജെപി

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കും.  യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പി.സി. ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൊതു...

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്‌; വാര്‍ത്താ സമ്മേളനം 4.30ന്‌

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്‌. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്....

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തു. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. റെയില്‍വേ പൊലീസിന്റെ പതിവ്...

വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബാധകമല്ലെന്ന് സംഘടനകൾ

ഇന്ധന വില വർധന, ജിഎസ്ടി, ഇ- വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. ബന്ദിൽ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന അറിയിച്ചു. കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുളള ട്രാൻസ്‌പോർട്ട് സംഘടനകൾ ഒന്നും തന്നെ ബന്ദിൽ പങ്കെടുക്കുന്നില്ല....

പാര്‍ട്ടിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ നേതാവിനെ മുസ്‌ലിം ലീഗുകാരനാക്കി ബിജെപി; മുഖപത്രത്തില്‍ ശരിക്കുള്ള സ്ഥാനം

മലപ്പുറം: പാര്‍ട്ടിയില്‍ ചേര്‍ന്ന രാഷ്ട്രീയ നേതാവിന്റെ പാര്‍ട്ടി മാറ്റി പ്രചരിപ്പിച്ച് ബിജെപിയുടെ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്്. മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ സാധു റസാഖാണ് ബിജെപിയില്‍ ചേര്‍ന്നത്. ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്ന സാധു റസാഖ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഐഎന്‍എല്ലില്‍ നിന്ന് രാജിവെച്ചിരുന്നു. അതിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ഫേസ്ബുക്ക് പേജിലാണ്...

വിമാനത്താവളങ്ങളിലെ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കണം:എം.സി ഖമറുദ്ധീൻ

ഉപ്പള: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയത് വലിയ പ്രയാസവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതിനാൽ ഈ നിബന്ധന എത്രെയും പെട്ടെന്ന് ഒഴിവാക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം സി ഖമറുദ്ദീൻ കേന്ദ്ര വിദേശ കാര്യ മന്ത്രി വി മുരളീധരനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു. 72 മണിക്കൂർ മുമ്പ് പരിശോധന...

‘തീവ്രവാദത്തിന്റെ മതമാണ് ഇസ്‌ലാം’; ആലപ്പുഴയില്‍ വിദ്വേഷപ്രസംഗവുമായി ആര്‍.എസ്.എസ് നേതാവ്

ആലപ്പുഴ: ആലപ്പുഴയില്‍ കൊലവിളി പ്രസംഗവുമായി ആര്‍.എസ്.എസ് നേതാവ്. ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നേതാവിന്റെ വിദ്വേഷപ്രസംഗം. എസ്.ഡി.പി.ഐ അല്ല പ്രശ്നമെന്നും പ്രശ്നം ഇസ്‌ലാമാണെന്നുമായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ വിദ്വേഷ പരാമര്‍ശം. ‘എസ്.ഡി.പി.ഐ അല്ല, അവരല്ല തീവ്രവാദികള്‍. തീവ്രവാദികള്‍ ഇസ്‌ലാമാണ്. ഇസ്‌ലാം...

‘മുസ്ലീങ്ങള്‍ മാത്രമുള്ള കേരളാ ടീം’; വർ​ഗീയ പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയാം!

ചെന്നൈയിൽ നടക്കുന്ന ദക്ഷിണമേഖല ദേശീയ ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കുന്ന ടീമിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘപരിവാർ വർ​ഗീയ പ്രചാരണം നടത്തുകയാണ്. ടീമിലേക്ക് തെര‍െഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ മതം ചികഞ്ഞ് വിദ്വേഷവും വർ​ഗീയതയും കുത്തിനിറയ്ക്കാനാണ് സംഘ്ത്തിന്റെ ഐടി സെല്ലുകളുടെ ശ്രമം. ഇതിന് പിന്തുണ നൽകി കേരളത്തിലെ ചില പ്രമുഖ...
- Advertisement -spot_img

Latest News

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ...
- Advertisement -spot_img