സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.
ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറഞ്ഞത്.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,715 ഡോളറായും കുറഞ്ഞു....
കൊച്ചി: ലോക്ഡൗൺ മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപ വർധിച്ചു. കഴിഞ്ഞദിവസം 25 രൂപയാണ് പാചകവാതകത്തിന് വർധിച്ചത്. ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്.
കോവിഡ് രൂക്ഷമായ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ...
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക. മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിന് നിർദേശം നല്കിയിട്ടുണ്ട്. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി.
മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രം ആരോഗ്യ സെക്രട്ടറി...
ഹൈക്കോടതി മുന്‍ ജഡ്ജി പിഎന്‍ രവീന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയയാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് ബിജെപി പ്രവേശനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനില്‍ നിന്നാണ് പിഎന്‍ രവീന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്.
പിഎന്‍ രവീന്ദ്രന് പുറമേ മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മുന്‍...
അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ മാർച്ച് 2 ന് നടക്കുന്ന വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തൃശ്ശൂര്‍: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയിട്ടുണ്ട് ബിഗ് ടിക്കറ്റുകള്‍. നാടും വീടും വിട്ട് മണലാരണ്യത്തില്‍ ഒഴുക്കുന്ന വിയര്‍പ്പിന്റെ കൂലിയില്‍ നിന്നു മിച്ചം പിടിച്ച് ഭാഗ്യം പരീക്ഷിച്ചവരെ ഭാഗ്യദേവത കൈവെടിഞ്ഞിട്ടില്ല, മറിച്ച് ജീവിതായുസ്സിലേക്ക് വേണ്ടത് മുഴുവന്‍ കൊടുക്കാറുണ്ട്.
എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കോടികള്‍ സ്വന്തമായാല്‍ ജീവിതം സന്തോഷംകൊണ്ട് നിറയും എന്നു കരുതുന്നവരോട് കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ സലാം പറയുന്നത്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും
കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി,...
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിക്കണം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 വരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിർദേശം.
നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് വോട്ടിങ്ങ് ശതമാനം 2016നേക്കാള്‍ കുറയുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ബി.ജെ.പി സംസ്ഥാന നേതൃത്വവും, ചില മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏഴ് സീറ്റുകളോളം ലഭിക്കുമെന്ന പ്രചരണം നടത്തുന്നതിനിടെയാണ് 2016ലേക്കാള്‍ കുറഞ്ഞ വോട്ടിങ്ങ് ശതമാനമായിരിക്കും ബി.ജെ.പിക്ക് 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ലഭിക്കുക എന്ന് ഐ.എ.എന്‍.എസ് സര്‍വ്വേ ഫലം പ്രവചിക്കുന്നത്.
ബി.ജെ.പിക്ക്...
ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...