Kerala

വസ്ത്രത്തിന് മുകളിലൂടെ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്; മറുപടിയുമായി ആരോഗ്യമന്ത്രി

കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന് കാണിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അത്തരം വിമര്‍ശകരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍...

ഇബ്രാഹിംകുഞ്ഞില്ല, പകരം മകന്‍? മുനീറും ഷാജിയും മണ്ഡലം മാറും, മജീദും ഫിറോസും ലീഗ് പട്ടികയിൽ

കോഴിക്കോട്: കെപിഎ മജീദിനെയും പി കെ ഫിറോസിനെയും പി വി അബ്ദുൾ വഹാബിനെയും ഉൾപ്പെടുത്തി മുസ്ലിം ലീഗിന്‍റെ സ്ഥാനാർത്ഥിപ്പട്ടിക തയ്യാറായി. കളമശ്ശേരിയിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ പേരില്ല എന്നതാണ് ശ്രദ്ധേയം. 12 മണ്ഡലങ്ങളിലായി ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച പാർലമെന്‍ററി ബോർഡ് യോഗത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാകും. പുതുതായി അനുവദിച്ച  ബേപ്പൂരും വെച്ചുമാറിയ ചടയമംഗലവും...

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്; 3512 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്ത് വാഹന പണിമുടക്ക് പൂർണം

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.കെഎസ്ആർടിസിയും ഭാഗീകമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തി. യാത്രക്കാര്‍ കുറവായതിനാല്‍ മിക്ക ബസുകളും വൈകിയാണ സർവീസ് ആരംഭിച്ചത്. എറണാകുളത്ത് KSRTC സർവീസുകൾ ഭാഗീകമായി മാത്രം നിരത്തിലറങ്ങിയത് യാത്രക്കാരെ...

മുഹമ്മദ് റിയാസും ടി വി രാജേഷ് എം എല്‍ എയും റിമാന്‍ഡില്‍

കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാന്‍ഡ്. കോഴിക്കോട്  ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന...

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുധീരനും മുല്ലപ്പള്ളിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഇതില്‍ പിജെ കുര്യന്‍ നിലപാട് എഴുതി നല്‍കിയതായാണ് അറിയുന്നത്. നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന്...

സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ക്കെതിരേ പരാതി (വീഡിയോ)

കണ്ണൂര്‍: സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് പാനൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് മുത്താറപ്പീടികയിലാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിനീഷാണ് മര്‍ദ്ദിച്ചത്. ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നുവരികയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ്...

അഴീക്കോട് മത്സരിക്കാനില്ലെന്ന് കെ.എം.ഷാജി, ലീഗ് നേതൃത്വത്തോട് കാസര്‍കോട് സീറ്റ് ആവശ്യപ്പെട്ടു

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.ഷാജി മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റിൽ മത്സരിക്കാനാണ് കെ.എം.ഷാജി താത്പര്യപ്പെടുന്നത്. ഇക്കാര്യവും നേതാക്കളോട് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വച്ചു മാറുക എന്ന നിര്‍ദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുൻപിൽ വച്ചിട്ടുണ്ട്. കാസര്‍കോടോ കണ്ണൂരോ അല്ലാതെ മറ്റൊരു...

ടിപി കേസ് സാക്ഷിയുടെ കെട്ടിട്ടം പണി തടഞ്ഞു; ഓർക്കാട്ടേരിയിൽ മുസ്ലീം ലീ​ഗ് – സിപിഎം സംഘർഷം

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിൻ്റെ കെട്ടിടം പണി തടയാൻ സിപിഎം പ്രവർത്തകർ എത്തിയതോടെ ഓർക്കാട്ടേരിയിൽ സംഘർഷം. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.ജാഫറാണ് മുൻസിഫ് കോടതി ഉത്തരവുമായി കെട്ടിടം പണി തുടങ്ങാനെത്തിയത്. ഇതു ചോദ്യം ചെയ്ത് ആദ്യം സിപിഎം പ്രവര്‍ത്തകരും പിന്നാലെ ലീഗ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ...

കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. 73 സീറ്റുകള്‍ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞ ദിവസമാണ്...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img