കൊച്ചി: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെഎസ്ഇബി. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് കെഎസ്ഇബി സൗജന്യമായി നല്‍കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ...
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചു. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിക്കുന്നത്. തത്സമയസംപ്രേഷണം കാണാം. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും.
അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ്...
തിരുവനന്തപുരം: നേമത്ത് ചരിത്രമെഴുതി ഒ രാജഗോപാല്‍, ഏഴിടങ്ങളില്‍ രണ്ടാംസ്ഥാനം! കേരള നിയമസഭയില്‍ ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച തെരഞ്ഞെടുപ്പായിരുന്നു 2016ലേത്. നേമം നിയോജനമണ്ഡലത്തിലൂടെ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി പ്രതിനിധി സഭയിലെത്തി. അതോടൊപ്പം ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. പല മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനത്തില്‍ ബിജെപി അത്ഭുതാവഹമായ വളര്‍ച്ച കാട്ടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്.
താരമ...
തിരുവനന്തപുരം: എത്ര സീറ്റിൽ ജയിക്കുമെന്ന ചോദ്യത്തിന് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തിന് നൽകിയ മറുപടി രണ്ടു ഡസൻ എന്നാണ്. അറുപതോളം മണ്ഡലങ്ങളിൽ എൻ.ഡി.എ സഖ്യം ശക്തമായ ത്രികോണ മത്സരത്തിന് വഴിതുറക്കുമെങ്കിലും 24 എണ്ണത്തിൽ ജയിക്കാനുറപ്പിച്ചു തന്നെ പേരാട്ടം! ഇതിൽ മൂന്നു മണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളാണ്. മൂന്നു മണ്ഡലങ്ങൾ ബി.ഡി.ജെഎസിന്റേതും.
87 വോട്ടിന് കെ.സുരേന്ദ്രൻ പരാജയപ്പെട്ട മണ്ഡലമായ...
കണ്ണൂര്‍ കൂത്തുപറമ്പ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
കണ്ണൂര്‍ കൂത്തുപറമ്പിന് സമീപമുള്ള വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപത്താണ് കാറിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാറ് അഗ്നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്....
രാമപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തന്റെ ഉറ്റവർ ആശുപത്രിയിലാണെന്ന് അറിയാതെ സുരേഷ് എന്ന ഹോംഗാർഡിന്റെ താലോലത്തിൽ മയങ്ങുന്ന കുഞ്ഞ് ഇസയുടെ വീഡിയോ നാടിന്റെ തന്നെ കണ്ണീരാകുന്നു. ഏഴുമാസം പ്രായം മാത്രമുള്ള ഇസയെ വാഹനാപകടത്തിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചതാണ്. കാര്യമായ പരിക്കുകളില്ലാതെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു ഈ കുഞ്ഞ്. അപകടവിവരം അറിഞ്ഞ് ബന്ധുക്കളാരും...
കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള മാതാവ് പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു. കൊല്ലം കുണ്ടറയിലാണ് ദാരുണ കൊലപാതകം. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ദാരുണ കൃത്യം. മൂന്നര മാസം പ്രായമുള്ള മകൾ അനൂപയെയാണ് മാതാവ് കഴുത്ത് ഞെരിച്ച് കൊന്നത്.
വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ഓട്ടോറിക്ഷാ തൊഴിലാളിയായ കുട്ടിയുടെ മുത്തച്ഛൻ വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ദേവികുളം ഉള്‍പ്പടെ ഏതാനും സീറ്റുകളിലെ ഒഴികെയുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് ഇന്ന് 11 മണിക്ക് പ്രഖ്യാപിക്കുന്നത്. പ്രാദേശിക പ്രതിഷേധങ്ങള്‍ തള്ളി തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പൊന്നാനിയില്‍ ഉള്‍പ്പെടെ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും സ്ഥാനാര്‍ഥിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല.
പ്രകടനങ്ങളും പോസ്റ്റര്‍ വഴിയുള്ള ഒളിപ്പോരുകളും...
കൊല്ലം: മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിന്റെ ഭാര്യ ദിവ്യ (25) യെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തു.
ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. യുവതിയുടെ...
ഇന്ത്യയില്‍ വാട്‌സാപ്പിന്റെ സ്വകാര്യത നയവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഫെയ്‌സ്ബുക് മേധാവി സക്കര്‍ബര്‍ഗിന്റെ തീരുമാനം. മെയ് 15 ന് തന്നെ നയങ്ങള്‍ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും വാട്‌സാപ് ഓര്‍മിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ വാട്‌സാപ് വഴി ഇന്‍-ആപ് മെസേജുകള്‍ അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 40 കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ് പുതിയ സ്വകാര്യതാ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...