രാജ്യത്തെ പ്രധാന വ്യവസായിയായ എം.എ. യൂസഫലിയുടെ പുതിയ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ സവിശേഷതകൾ പുറത്ത്. മികച്ച സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം ജി 600 വിമാനമാണ് അദ്ദേഹം പുതിയതായി വാങ്ങിയത്. അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. ടി7-വൈഎംഎ എന്നതാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ്...
തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർഥികൾ വാഹനങ്ങളിൽ നടത്തുന്ന സാഹസിക പ്രകടനത്തിന്‍റെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം സാഹസിക പ്രകടനങ്ങൾക്ക് പൂട്ടിടാൻ തീരുമാനിച്ച് മനുഷ്യാവകാശ കമ്മീഷൻ. സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർഥികളുടെ വാഹനങ്ങളിലെ സാഹസിക പ്രകടനത്തിൽ കടുത്ത നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാണ് മനുഷ്യാവകാശ...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മർ ഫറൂക്കിന്റെ പക്കൽ നിന്നുമാണ് പണം പിടികൂടിയത്. മംഗലാപുരം കോയമ്പത്തൂർ എക്സ് പ്രസ് ട്രെയിനിലായിരുന്നു ഇയാൾ പണം കടത്താൻ ശ്രമിച്ചത്. റെയിൽവേ പൊലീസിന്റെ പ്രത്യേകസംഘം കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മർ പിടിയിലായത്. 3549600...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹർജി സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. സർക്കാരിന് പുതിയ...
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോളറബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ട് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് 5 പേർക്കാണ്. നേരത്തെ കാസർകോട്ടും തിരുവനന്തപുരത്തുമാണ് കോളറ ബാധയുണ്ടായത്.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ അന്തേവാസികളിൽ ചിലർ മെഡിക്കൽ...
കാസർകോഡ്: ഈമാസം 14-ന് നടക്കുന്ന സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ ഇന്ത്യ മുന്നണി മാതൃകയിൽ മത്സരം. കഴിഞ്ഞപ്രാവശ്യം ബി.ജെ.പി. ഭരണം പിടിച്ചെടുത്ത കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലാണ് പരീക്ഷണം.
ഭരണം തിരിച്ചുപിടിക്കാൻ ‘സേവ് സഹകാരി കൂട്ടായ്മ’ എന്നപേരിലാണ് ബി.ജെ.പി.ക്കെതിരേ മറ്റുകക്ഷികൾ മത്സരരംഗത്തുള്ളത്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം., ജനതാദൾ എന്നീ...
തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ...
ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന...
തിരുവനന്തപുരം: മൈതോൺ തെർമൽ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്. മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് കാരണം. വൈദ്യുതി വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി....
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. രൂപമാറ്റം വരുത്തിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ആ വാഹനത്തില്‍ വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാനാണ് കോടതി നിര്‍ദേശം.
വാഹനത്തില്‍...
കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകും. എംപിമാർ...