Wednesday, November 12, 2025

Kerala

പ്രചാരണത്തിന് പോകുമ്പോൾ പ്രവർത്തകർ കാപ്പികുടിച്ചാൽ അതും സ്ഥാനാർഥിയുടെ കണക്കിൽ

കോട്ടയം: പ്രചാരണത്തിന് പോകുമ്പോൾ രാവിലെ ഒപ്പം കൂട്ടുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും. രാവിലെ ഇറങ്ങുന്ന 10 പേർ പ്രഭാതഭക്ഷണം കഴിച്ചാൽ 500 രൂപ സ്ഥാനാർഥിയുടെ ചെലവിലേക്ക് കയറിക്കൂടും. ഇങ്ങനെ പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകൻ പിടികൂടിയാൽ സ്ഥാനാർഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കിൽകേറും. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെലവ്...

ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളില്‍ രക്തം വാര്‍ന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം...

ലീഗ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള നിർണായക യോഗം പാണക്കാട് നടക്കും

മലപ്പുറം: സ്ഥാനാർത്ഥികകളെ തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് പാണക്കാട് നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ഏഴുപേരടങ്ങുന്ന പാർലമെന്‍ററി ബോർഡ് യോഗമാണ് രാവിലെ പത്ത് മണിയോടെ പാണക്കാട് ചേരുന്നത്. മുസ്ലീം ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി നിർണയവും വൈകിയത്. ഇന്ന് രാവിലെ...

സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ പിടി വീഴും

കൊച്ചി: സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ, ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ, ഓഡിയോ പ്രദര്‍ശനം, വോയ്സ് മെസെജുകള്‍, എസ്.എം.എസുകള്‍, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍...

മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന പ്രചരണം പൊളിച്ച് വിവരാവകാശ രേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന പ്രചരണം പൊളിച്ച് വിവരാവകാശ രേഖ. വിളയോടി ശിവന്‍കുട്ടി എന്നയാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്. ‘ഇന്ന് നിലവിലിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ മദ്രസകള്‍ക്ക് സഹായം അനുവദിച്ചിട്ടുണ്ടോ? ഏതൊക്കെ വര്‍ഷങ്ങളില്‍, എത്ര രൂപ അനുവദിച്ചിട്ടുണ്ട്?, മദ്രസ അധ്യാപകര്‍ക്ക് എല്‍.ഡി.എഫ് സക്കാര്‍...

സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4192 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കുറ്റ്യാടി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി സിപിഎം പ്രവർത്തകർ; ശക്തി വിളിച്ചോതി വൻ പ്രതിഷേധ പ്രകടനം

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തിൽ സിപിഎം പ്രവർത്തകരുടെ വൻ പ്രതിഷേധ മാർച്ച്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് ശക്തി വ്യക്തമാക്കിയുള്ള പ്രകടനം. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ...

ഐഎന്‍എല്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട്ടേത് നാളെ

ഐഎന്‍എല്ലിന് ഇടത് മുന്നണി അനുവദിച്ച മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും. വള്ളിക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ പി അബ്ദുല്‍ വഹാബാണ് സ്ഥാനാര്‍ഥി. സംസ്ഥാന പാർലമെന്ററി ബോർഡ് ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം...

രാജിയിൽ കോൺഗ്രസ് നേതാക്കൾക്ക് മൗനം, പി.സി ചാക്കോയെ സ്വാഗതം ചെയ്ത് എൻ.സി.പി

കോൺഗ്രസ് എന്നൊരു പാർട്ടി ഇന്ന് കേരളത്തിൽ ഇല്ലെന്നും ഉള്ളത് രണ്ട് പാർട്ടികളുടെ ഒരു ഏകോപനസമിതിയാണെന്നും ഒന്ന് ഐ കോൺഗ്രസും മറ്റൊന്ന് എ കോൺഗ്രസുമാണെന്ന് പി.സി ചാക്കോ. കേരളത്തിലെ മുഴുവൻ സീറ്റുകളും ഒന്നുകിൽ ഐ-യുടെ സീറ്റുകളാണ് അല്ലെങ്കിൽ എ-യുടെ സീറ്റുകളുണ്. ഐ-യുടെ സീറ്റുകളിൽ ഐ-യുടെ ആളുകളും എ-യുടെ സീറ്റുകളിൽ എ-യുടെ ആളുകളും മാത്രമാണ് മത്സരിക്കുന്നത്. കെ...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പിസി ചാക്കോ രാജിവച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img