Wednesday, November 12, 2025

Kerala

കേരള കോണ്‍ഗ്രസ്(എം)പിന്മാറി; കുറ്റ്യാടി സി.പി.എം തിരിച്ചെടുത്തു, എ എ റഹീം സ്ഥാനാര്‍ഥിയായേക്കും

കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസില്‍നിന്ന് സി.പി.എം തിരിച്ചെടുത്തു. കേരളാ കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്‍കിയത്. എന്നാല്‍ കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു. 'കേരളാ കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച്...

ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ, ഇ.ശ്രീധരൻ പാലക്കാട്ട്

തിരുവനന്തപുരം: 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിം​ഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും...

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട,

200 കോടിക്ക് ഫര്‍ണിച്ചര്‍ വേണമെന്ന് റിലയന്‍സ്; കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിക്ക് കിട്ടിയ ‘പണി’

ആലപ്പുഴ: വിദേശത്തും സ്വദേശത്തുമുള്ള ഓഫീസുകളിലേക്ക് ഫര്‍ണിച്ചര്‍ നല്‍കാമോയെന്ന് ആലപ്പുഴയിലെ ഫര്‍ണിച്ചര്‍ ഉത്പാദകരോട് റിലയന്‍സ്. 200 കോടിയോളം രൂപയുടെ ഓര്‍ഡറാണ് റിലയന്‍സ് നല്‍കിയിരിക്കുന്നത്. ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷനായ ഫുമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തര്‍ദേശീയ വെര്‍ച്വല്‍ മേളയിലൂടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അന്വേഷണമെത്തിയത്. കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാണകമ്പനിയാണ് ഹൈഫണ്‍. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും വലിയ...

നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രത്തില്‍ തെറ്റായ വാര്‍ത്ത; പ്രതിഷേധം ശക്തമാകുന്നു

നാട്ടിക: നാട്ടിക ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വാര്‍ത്ത നല്‍കി ജന്മഭൂമി. സി.പി.ഐ നേതാവ് സി.സി മുകുന്ദന്റെ മരണവാര്‍ത്തയാണ് ജന്മഭൂമിയുടെ ചരമക്കോളത്തില്‍ വന്നത്. സി.സി മുകുന്ദനെതിരെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കി അപമാനിച്ച ജന്മഭൂമിക്കെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇടതുമുന്നണിയെ അപമാനിക്കാനായി ബി.ജെ.പി നടത്തിയ നീക്കമാണിതെന്നും പോസ്റ്റുകളില്‍ പറയുന്നു. മുകുന്ദന്റെ ചിത്രം സഹിതമാണ്...

മറ്റു പാർട്ടിക്കാരെ മറുകണ്ടം ചാടിക്കാൻ ബി.ജെ.പി.യുടെ കേന്ദ്രസംഘം

കൊല്ലം: മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ വലവീശാനും മറുകണ്ടം ചാടിക്കാനും ബി.ജെ.പിയുടെ കേന്ദ്രസംഘം. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ, കർണാടക എം.എൽ.എ. സുനിൽകുമാർ കാർക്കളെ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്. ബി.ജെ.പിയിലെത്തുന്നവർക്ക് സ്ഥാനാർഥിത്വവും പാർട്ടി ഭാരവാഹിത്വവും വാഗ്ദാനം ചെയ്യുന്നതും ഇവരാണ്. ബി.ജെ.പിയിലെത്തിയ മുൻ കോൺഗ്രസ് നേതാക്കളായ വിജയൻ തോമസ്, പന്തളം പ്രതാപൻ എന്നിവരോട് ഇവർ...

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം !

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടേതാണ് വാഗ്ദാനം. എസ്എംഎസിലൂടെ ഗാന്ധിയന്‍ പാര്‍ട്ടി പ്രചാരണവും തുടങ്ങി. ചെറു സംരംഭങ്ങളിലൂടെ വികസിത ഇന്ത്യ എന്നതാണ് പാര്‍ട്ടിയുടെ ആശയം. ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന എസ്എംഎസ് ലഭിക്കാത്തവര്‍ വിരളമായിരിക്കും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണിത്. യുവാക്കളെ ലക്ഷ്യമിട്ടാണ്...

കെ.സുരേന്ദ്രൻ കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും മത്സരിച്ചേക്കും

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക്. ഡൽഹിയിൽ ചേരുന്ന തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പട്ടികയ്ക്ക് അം​ഗീകാരം നൽകും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് സൂചന. കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും സുരേന്ദ്രൻ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. 2016ൽ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. സുരേന്ദ്രൻ മത്സരിച്ചാൽ വിജയസാദ്ധ്യതയുള്ള മണ്ഡലമായാണ്...

വര്‍ഷങ്ങള്‍ ചോരനീരാക്കി ഉണ്ടാക്കിയ വീട്; പ്രായമായി അസുഖങ്ങള്‍ കൂട്ടായി എത്തിയപ്പോള്‍ പ്രവാസി പടിക്ക് പുറത്ത്! വീട്ടില്‍ കയറ്റാതെ ഭാര്യയും മക്കളും, വൃദ്ധസദനത്തിന്റെ ആശ്രയം തേടുന്നു! പൊള്ളിക്കും ഈ അനുഭവം

വര്‍ഷങ്ങള്‍ ചോരനീരാക്കി ഉണ്ടാക്കിയ വീട്ടില്‍ ഭാര്യയും മക്കളും കയറ്റാതെ ഇപ്പോള്‍ വൃദ്ധസദനം തേടുന്ന ഒരു പ്രവാസിയുടെ അനുഭവമാണ് ഇപ്പോള്‍ നോവാവുന്നത്. ഫാറൂഖ് ഇരിക്കൂര്‍ ആണ് പൊള്ളുന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 20 വര്‍ഷക്കാലം വിദേശത്ത് കിടന്ന് നരകയാതന അനുഭവിച്ച് സ്വരുക്കൂട്ടിയ സ്വന്തം വീട് വിശ്വാസത്തിന്റെ പുറത്ത് എഴുതിവെച്ച പ്രവാസിക്ക് ഇന്ന് ആ വീട്ടില്‍ കയറാന്‍ അനുവാദമില്ല....

‘ലീഗിനൊരു വനിത എംഎൽഎ വേണം’, പ്രതിഷേധം അവസാനിക്കുന്നു; ഒറ്റക്കെട്ടായി നൂർബീനയെ ജയിപ്പിക്കാൻ മണ്ഡലംകമ്മിറ്റി

കോഴിക്കോട്: കാല്‍നൂറ്റാണ്ടിന് ശേഷം മുസ്ലീംലീഗില്‍ നിന്ന് മല്‍സരിക്കുന്ന വനിതാ സ്ഥാനാ‍ർത്ഥിയായ നൂര്‍ബീന റഷീദിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ നേതാക്കളിൽ പലരും പാര്‍ട്ടി നിലപാടിനൊപ്പമായി. കോഴിക്കോട് സൗത്ത് മുസ്ലീംലീഗ് മണ്ഡ‍ലം കമ്മിറ്റി യോഗം നൂര്‍ബീന റഷീദിനെ ജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കോഴിക്കോട് സൗത്ത് മുസ്ലീംലീഗിലെ ഒരു വിഭാഗം നേതാക്കള്‍ കരുതിയത്. എന്നാല്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img