Kerala

കഴിഞ്ഞ വര്‍ഷം നടന്നത് 506 മതംമാറ്റം; 241ഉം ഹിന്ദുമതത്തിലേക്ക്; ഔദ്യോഗിക കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന്, ഗസറ്റ് രേഖകള്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തെരഞ്ഞെടുപ്പു വിഷയമാവുന്നതിനിടെയാണ് പുതിയ കണക്കു പുറത്തുവന്നിരിക്കുന്നത്. 'ലൗ ജിഹാദ്' തടയാന്‍ നിയമം കൊണ്ടുവരുമെന്ന് എന്‍ഡിഎ പ്രകടന...

കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത്...

‘നിരന്തര അവഗണന’; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എ. രാമസ്വാമി; എല്‍.ഡി.എഫിനെ പിന്തുണയ്ക്കും

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാലക്കാട് യു.ഡി.എഫ് മുന്‍ ചെയര്‍മാനുമായ എ. രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന രാമസ്വാമിയെ നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഷാഫി പറമ്പില്‍, എ വി ഗോപിനാഥ് അടക്കമുള്ളവര്‍...

അട്ടിമറിക്കാനുള്ള പുറപ്പാടാണെങ്കില്‍ സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കും-പിണറായി

കോഴിക്കോട് : വികസനം ചര്‍ച്ചചെയ്യാനല്ല, പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് യുഡിഎഫ് പറയുന്നത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പടണമെന്നും അപാകതകള്‍ കണ്ടെത്തി തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'ഒരേ പേരുള്ളവര്‍, സമാനപേരുള്ളവര്‍ ഇരട്ടകള്‍ എല്ലാം കള്ളവോട്ടായി കാണുകയാണ്. ഒരു യുവതി...

പർദ്ദയിട്ട് നടക്കാൻ നിർബന്ധിച്ചു, സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നു; വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി

മലപ്പുറം: വേങ്ങരയിലെ സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നുവെന്ന്  ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി അലക്സ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ ഭീഷണിപെടുത്തുന്നുവെന്നാണ് അനന്യ പറയുന്നത്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണ്. വേങ്ങര മണ്ഡലം പാർട്ടി  തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചു. താൻ വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു. .

പുത്തന്‍ വണ്ടിക്ക് ഇനി ‘ടിപി’ വേണ്ട, വണ്ടിയുമായി ആര്‍ടി ഓഫീസില്‍ പോക്കും ഒഴിവാകും!

തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവുമായി ആര്‍ടി ഓഫിസിൽ പോകുന്ന നടപടി ഒഴിവാക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമായും ഓൺലൈന്‍ ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ഈ സംവിധാനം സംസ്ഥാനത്ത് ഇതുവരെ നടപ്പിലായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ അഥവാ...

ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം നിരോധിച്ചുകൊണ്ട് ഉത്തരവ്, മാസ്‌ഡ്രിൽ നടത്തിയാൽ തടയാൻ ജീവനക്കാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം വിലക്കി ഉത്തരവ്. ക്ഷേത്രത്തിന്റെ അങ്കണങ്ങളിൽ ആർ എസ് എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താൻ അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല. ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനുള്ള...

ഒരു വോട്ടും നഷ്ടപ്പെട്ടരുത്; പക്ഷെ സ്വന്തം വോട്ട് ‘സ്വന്തമാക്കാനാവില്ല’

മലപ്പുറം: ഓരോ വോട്ടിനെയും പരമപ്രധാനമായി കാണുന്ന സ്ഥാനാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേര്‍ക്കും സ്വന്തം വോട്ട് തനിക്ക് ചെയ്യാന്‍ കഴിയാത്തവര്‍. മലപ്പുറം ജില്ലയിലെ 48 മുന്നണി സ്ഥാനാര്‍ത്ഥികളില്‍ 26 പേര്‍ക്കും മറ്റ് മണ്ഡലങ്ങളിലാണ് വോട്ട്. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ വോട്ട് ജില്ലയ്ക്ക് പുറത്താണ്. വേങ്ങരയില്‍ മത്സരിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്താണ് വോട്ട്. എല്‍ഡിഎഫിന്റെ പി ജിജിക്ക് മഞ്ചേരിയിലും എന്‍ഡിഎയുടെ എം പ്രേമന്...

കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും എതിരെ പൊലീസില്‍ പരാതി നല്‍കും, അതിനുള്ള കാരണം വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

കൊച്ചി : അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ അവതരിപ്പിച്ച നടന്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയുടെ സംവിധായകനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. മുന്‍പ് ഒരു സ്വകാര്യ ചാനലില്‍ സംവാദത്തിനിടെ അവതാരകനോട് മുപ്പത് സെക്കന്റ് തനിക്ക് അനുവദിക്കൂ എന്ന് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്ന രാഹുലിന്റെ വീഡിയോയാണ്...

അന്തരിച്ച സിപിഐഎം നേതാവ് കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍; ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അന്തരിച്ച സിപിഐഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്. 2020...
- Advertisement -spot_img

Latest News

മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന്...
- Advertisement -spot_img