Tuesday, November 11, 2025

Kerala

വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 15വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ്...

ഗ്യാൻവാപി മസ്ജിദ്: കോടതിവിധി നിയമവിരുദ്ധമെന്ന് മുസ്‌ലിം സംഘടനകൾ

വാരാണസി ഗ്യാൻവാപി മുസ്​ലിം പള്ളി സ്ഥിതി ചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട്​ പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരാണസി സിവില്‍ കോടതി നടപടി 1991 ലെ പ്ലെയ്‌സസ് ഓഫ് വർഷിപ് നിയമത്തിനു എതിരാണെന്ന് മുസ്‌ലിം സംഘടനകൾ. ഉത്തരവ് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. 1991 ലെ നിയമപ്രകാരം 1947...

കല്ലുകൾ അടുക്കിവച്ച് സ്റ്റമ്പൊരുക്കി, മരങ്ങളുടെ നടുവില്‍ ക്രിക്കറ്റ് കളി; കുട്ടികളുടെ ചിത്രം പങ്കുവച്ച് ഐ.സി.സി

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ള നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ചുറ്റും മരങ്ങള്‍ നിറഞ്ഞ കളിസ്ഥലത്തിന് നടുവില്‍ നിന്ന് ബാറ്റുചെയ്യുന്ന കുട്ടിയാണ് ചിത്രത്തിലെ ഹൈലൈറ്റ്. കല്ലുകള്‍ അടുക്കിവെച്ചാണ് സ്റ്റമ്പ് ഒരുക്കിയിരിക്കുന്നത്. 'ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിക്കറ്റ് ദിനം' എന്ന അടിക്കുറിപ്പോടെയാണ് ഐ.സി.സി ചിത്രം പങ്കുവച്ചിരിക്കുന്നത്. താരിഖുല്‍ ഇസ്‍ലാം എന്ന് പറയുന്നയാളാണ്...

11 പേരില്‍ ജനിതക മാറ്റം വന്ന വൈറസ്; സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യുകെ,...

നേമത്തും മഞ്ചേശ്വരത്തും വിജയം ഉറപ്പെന്ന് ബി.ജെ.പി, തിരുവനന്തപുരത്ത് പ്രതീക്ഷയില്ല

തിരുവനന്തപുരം-  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  മഞ്ചേശ്വരത്തും കുമ്മനം രാജശേഖരന്‍ നേമത്തും വിജയിക്കുമെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പാനന്തര അവലോകനം. വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും വിജയം പ്രതീക്ഷിക്കുന്നുണ്ട്. വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്ത് പോളിംഗ് ശതമാനത്തിന്റെ കണക്കുകള്‍ കൂടി വന്നതോടെ വലിയ പ്രതീക്ഷ വേണ്ടൈന്ന നിലപാടിലാണ് നേതൃത്വം. സുരേന്ദ്രനെ രണ്ടിടത്ത് മത്സരിപ്പിച്ചത് മഞ്ചേശ്വരത്ത് വിജയം ലക്ഷ്യമിട്ടായിരുന്നുവത്രെ.  കോന്നിയിലും മഞ്ചേശ്വരത്തും...

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി; രാജ്യത്ത് ഇതാദ്യം

കൊച്ചി: നെടുമ്പോശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുന്നു എന്ന് വെളിവാക്കുന്നതാണ് മാമ്പഴ ജ്യൂസില്‍ സ്വര്‍ണം കലര്‍ത്തിയത്. നിലവില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്ന ഇത്തരം മാര്‍ഗങ്ങള്‍ തടയാന്‍ വേണ്ട...

താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ ഉറപ്പ്; മുസ്ലീം ലീഗ് 24 സീറ്റില്‍ വിജയിക്കുമെന്ന് പിഎംഎ സലാം

കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാവില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം. ലീഗ് 24 സീറ്റില്‍ വിജയിക്കുമെന്നും താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. യുഡിഎഫ് 85 സീറ്റിലധികം നേടി ഭരത്തിലെത്തുമെന്നും ലീഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിഎംഎ സലാമിന്റെ പ്രതികരണം– ‘മുഴുവന്‍ സീറ്റിലും...

കേരളത്തിലും വരുന്നു ആ നിഴലില്ലാ ദിനങ്ങൾ; ഏപ്രിലിൽ സൂര്യന് കീഴിൽ നിഴലില്ലാതെ നിൽക്കാം!

ആലപ്പുഴ: പ്രകൃതിപ്രതിഭാസമായ നിഴലില്ലാ ദിനം കേരളത്തിൽ ഈ ഏപ്രിലിൽ അനുഭവിച്ചറിയാം. സൂര്യൻ നിഴലില്ലാനിമിഷങ്ങൾ സമ്മാനിക്കുന്ന സീറോ ഷാഡോ ഡേ ഈ ഞായറാഴ്ച മുതലാണ് കേരളത്തിൽ അനുഭവപ്പെടുക. സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങളാണ് ഏപ്രിൽ 11 മുതൽ ആരംഭിക്കുന്നത്. വിവിധ ജില്ലകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങൾ അനുഭവിക്കാനാവുക. നട്ടുച്ചയ്ക്ക് സൂര്യൻ നേരെ തലയ്ക്കുമുകളിൽ വരുന്ന സമയത്തായിരിക്കും നിഴലില്ലാത്ത അവസ്ഥ...

വീണ്ടും വില്ലനായി കൊവിഡ്; ജൂണിൽ സ്കൂൾ തുറന്നേക്കില്ല, പ്ലസ് വൺ പരീക്ഷയിലും അവ്യക്തത

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ ജൂണിൽ സ്കൂളുകൾ തുറക്കാനുള്ള സാധ്യത മങ്ങുന്നു. മെയ് മാസത്തിലെ രോഗപ്പകർച്ച കൂടി പരിശോധിച്ചാകും അന്തിമ തീരുമാനം. പുതിയ അധ്യയനവർഷത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് തന്നെയായിരിക്കും പ്രധാന പരിഗണന. കൊവിഡ് അടുത്ത അധ്യയനവർഷത്തെ പഠനത്തെ കൂടി ബാധിക്കുമോ എന്നാണ് ആശങ്ക. സംസ്ഥാനത്ത് വീണ്ടും കുതിച്ചുയരുന്ന കൊവിഡ് വീണ്ടും പതിവ്...

മൻസൂർ വധക്കേസ്: പ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങൾക്ക് ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂര്‍: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം. അതേസമയം, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും....
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img