തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. അല്‍പസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമന വിവാദത്തില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി.
ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു. എന്റെ രക്തം...
സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. പുതിയ നിയന്ത്രണങ്ങളുടെ ഉത്തരവ് ഉടൻ പുറത്തിറക്കും. വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിച്ചാൽ ഉത്തരവിറങ്ങും.
ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ വേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്തത്. ആർടിപിസിആർ പരിശോധനകനകളുടെ എണ്ണം കൂട്ടണമെന്നതാണ് യോഗത്തിലെ പ്രധാന നിർദേശം. എല്ലാ ജില്ലകളിലും മതിയായ ഐസിയു...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കാറ്റും ഇടി മിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഇന്ന് വയനാട് ജില്ലയിൽ യെല്ലോ അലേർട്ടാണ്. നാളെയും മറ്റന്നാളും മഴ...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,728.15 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായത്തിൽ വീണ്ടും വർധനവുണ്ടായതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്.
കമ്മോഡിറ്റി...
കൊച്ചി: മുസ്‌ലിം സ്ത്രീകൾക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി. മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ ഇതിനുള്ള അവകാശം മുസ്‌ലിം സ്ത്രീക്ക് ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. മുസ്‌ലിം സ്ത്രീകൾക്ക് നിയമ പ്രകാരം മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ.സി....
മലപ്പുറം: കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനൈ തുടർന്ന് ആശുപത്രിയിൽ സംഘർഷം. ആലത്തിയൂരിലെ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ ഖലീൽ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മിസ്‌റ ഫാത്തിമയാണ് മരണപ്പെട്ടത്.
വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ടു മണിക്കൂർ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്തും.
അതെ സമയം...
കൊല്ലം: പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം ഓച്ചിറയിൽ രണ്ടു പേർക്ക് കത്തിക്കുത്തേറ്റു. ഞായറാഴ്ച രാത്രിയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെട്രോൾ നിറയ്ക്കാൻ ഓച്ചിറയിലെ പമ്പിലെത്തിയ യുവാക്കളുടെ രണ്ടു സംഘങ്ങളാണ് ഏറ്റുമുട്ടിയത്.
ആദ്യം ആരുടെ വാഹനത്തിൽ പെട്രോൾ നിറയ്ക്കണം എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീളുകയായിരുന്നു. സുമേഷ്,...
തിരുവനന്തപുരം: ഇന്ന് ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്.
രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ ഷമീം ആണ് മരിച്ചവരിൽ ഒരാൾ. വീട്ടിൽ വെച്ചാണ് മിന്നലേറ്റ് അപകടമുണ്ടായത്. എടവണ്ണയിൽ ചുങ്കത്തറ സ്വദേശി ദിവാകരനും മിന്നലേറ്റ് മരിച്ചു.
പാലക്കാട്ട് തച്ചമ്പാറക്ക് സമീപം കാഞ്ഞിരപ്പുഴ സ്വദേശി ഗണേശൻ മിന്നലേറ്റ് മരിച്ചത്. കാഞ്ഞിരപ്പുഴ ഡാമിൽ മീൻ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...