Kerala

10 ദിവസത്തിൽ 217 മരണം, 300 പേരിലധികം വെന്റിലേറ്ററില്‍: കേരളത്തിൽ അതിജാഗ്രത

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പത്തു ദിവസത്തിനിടെ മരിച്ചത് 217 പേര്‍. ഒൗദ്യോഗിക മരണസംഖ്യ അയ്യായിരമായി. വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി 300 കടന്നു. ഐസിയുകളില്‍ 999 പേര്‍ ചികില്‍സയിലാണ്. ഈ മാസം മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ ഒൗദ്യോഗിക സംഖ്യ 363 ആണ്. ഗുരുതര അസുഖമുളളപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരോ കോവിഡ് നെഗറ്റീവായശേഷം വൈറസ്...

സ്വര്‍ണവില വീണ്ടും കൂടി, പവന്റെ വില 36,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,080 ആയി. ഗ്രാം വില 25 രൂപ കൂടി 4510 ആയി. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്. വില 36,000ന് മുകളില്‍ പോവുന്നത് ആഴ്ചകള്‍ക്കു ശേഷമാണ്. ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്-33,320. തുടര്‍ന്ന്...

സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം. നേരത്തെ, കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി...

സംസ്ഥാനത്ത് ശനിയാഴ്ച പൊതു അവധി; ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് മാറ്റമില്ല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച പൊതു അവധി ആയിരിക്കും. എന്നാല്‍ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് മാറ്റമില്ല. 24,25 തീയതികളില്‍ അത്യാവശ്യ സര്‍വീസ് മാത്രം. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളെ ഒഴിവാക്കി. 75 പേര്‍ക്ക് പരമാവധി പങ്കെടുക്കാം. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50...

പിടിവിട്ടുയുര്‍ന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 685 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഏഴ് ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്. പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍ വീട്ടിലോ...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ശനിയാഴ്ചകളില്‍ സർക്കാർ ഓഫീസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി...

മൃതദേഹം കണ്ടെത്താന്‍ അവസാനം വരെ പൊലീസിനൊപ്പം; ഒരു വാശിയില്‍ പിടിവീണു, അന്‍വറിനെ പൊലീസ് കുരുക്കിയതിങ്ങനെ

മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അന്‍വര്‍ പൊലീസ് പിടിയിലായിരിക്കുകയാണ്. കൊല നടന്ന സ്ഥലത്ത് അന്‍വറുമായി തെളിവെടുപ്പ് നടത്തി വരികയാണ് പൊലീസ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിന്റേതെന്ന് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് കാണാതായ...

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും, ജാമ്യമില്ലാ വകുപ്പ് ചുമത്തും; രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും. ആദ്യ ദിവസം കർഫ്യു ലംഘിച്ചവരെ ബോധവത്കരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇന്ന് മുതൽ കർശന നടപടിയെടുക്കാനാണ് തീരുമാനം. ചൊവ്വാഴ്ച രാത്രി മുതലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ നിലവിൽ വന്നത്. രാത്രി ഒൻപത് മണിക്ക് മുൻപ് തന്നെ...

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; മൂന്നാഴ്ചക്കിടെ വര്‍ധിച്ചത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 560 രൂപ വര്‍ധിച്ച്  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4485 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍...
- Advertisement -spot_img

Latest News

അർഷ്ദീപ് സിങ്ങിന് ‘പണി’കൊടുത്ത് ഐ.സി.സി

മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പണികൊടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഫൈനൽ പോരാട്ടത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ...
- Advertisement -spot_img