Monday, November 10, 2025

Kerala

സ്വര്‍ണക്കടത്തില്‍ റെക്കോര്‍ഡിട്ട് യുവതി, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്തിയത് 290 പവന്‍ സ്വര്‍ണം

ലക്നൗ: സ്വര്‍ണക്കടത്തില്‍ റെക്കോര്‍ഡിട്ട് യുവതി, 290 പവന്‍ സ്വര്‍ണമാണ് 22കാരി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമാണ് ദുബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ പെണ്‍കുട്ടി കടത്താന്‍ ശ്രമിച്ചത്. പശ്ചിമ ബം​ഗാള്‍ സ്വദേശിയായ 22കാരിയായ വിദ്യാര്‍ത്ഥിനിയാണ് അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചതിന് പിടിയിലായത്. ലക്‌നൗ വിമാനത്താവളത്തില്‍ വച്ചാണ് പെണ്‍കുട്ടി കസ്റ്റംസിന്‍റെ പിടിയിലായത്. ദുബൈയില്‍ നിന്നാണ്...

തുടര്‍ ഭരണം ഉറപ്പെന്ന് സി.പി.എം: ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടും; രാഹുല്‍ പ്രയങ്കാ റാലികള്‍ യു.ഡി.എഫിന് ഗുണം ചെയ്‌തെന്നും വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തുടര്‍ ഭരണം ഉറപ്പെന്ന് സി.പി.എം. ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രയങ്കാ ഗാന്ധിയുടെയും റാലികള്‍ യു.ഡി.എഫിന് ഗുണം ചെയ്തു. എന്നാല്‍ ഇത് യു.ഡി.എഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കില്ലെന്നും സി.പി.എം വിലയിരുത്തി. ബി.ജെ.പി പലയിടത്തും നിര്‍ജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിന്...

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് പോലും...

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 643 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം അതി തീവ്രം. ഇന്ന് 10,031 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും പ്രതിദിന...

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മേയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തിയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും...

പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കി

തിരുവനന്തപുരം: പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലീഗിന്റെ പ്രതിനിധിയായാണ് വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ രാജ്യസഭാ എംപിയാണ് അബ്ദുള്‍ വഹാബ്. മൂന്നാം തവണയാണ് വഹാബ് രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്.  

ജോൺ ബ്രിട്ടാസും വി.ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികള്‍

തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും എൽ.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്. ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്. വിജു കൃഷ്ണന്‍,...

‘ഈരാറ്റുപേട്ടയില്‍ നിന്നും നഷ്ടപ്പെട്ടത് 47 പെണ്‍കുട്ടികളെ, അതും നല്ല സുന്ദരിമാര്‍’; വീണ്ടും ലവ് ജിഹാദ് ആരോപണവുമായി പി. സി ജോര്‍ജ്

പൂഞ്ഞാര്‍: ലവ് ജിഹാദ് ആരോപണം ആവര്‍ത്തിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47ഓളം സുന്ദരികളായ പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മതം മാറിയവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും ബാക്കിയുള്ള 35 പേര്‍ കൃസ്ത്യന്‍ പെണ്‍കുട്ടികളുമാണെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഈരാറ്റുപേട്ടയിലെ...

സര്‍ക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു....

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 16ദിവസത്തിനിടെ 1900 രൂപ കൂടി

കൊച്ചി: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4400 രൂപയായി. ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ്...
- Advertisement -spot_img

Latest News

തദ്ദേശ അങ്കത്തിന് തീയതി കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...
- Advertisement -spot_img