മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം ചെയ്തു.
സർക്കാറിന്റെ കോവിഡ് പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണമായി സഹകരിക്കുമെന്നും ഇത്തരം സംഭാവനകൾ നൽകുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന ചെയ്യാം. നാളെ വേറൊരു മുഖ്യമന്ത്രി വന്നാൽ ആ ഫണ്ട്...
തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍കോട് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന്...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നല്‍കാമെന്ന് യു.ഡി.എഫിലെ ഘടകകക്ഷികളും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി കെ.പി.സി.സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പൂര്‍ണമായും...
തിരുവനന്തപുരം: മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി നിരവധി പേർ രോഗികളാകുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സക്കെത്തുന്നവരിൽനിന്ന് അമിത തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി. ആശുപത്രിയിലെ 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്....
തിരുവനന്തപുരം: കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ശനിയും ഞായറും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. പോലീസ് നിരത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പൊതുഗതാഗതത്തിനും അവശ്യ സേവനങ്ങള്‍ക്കുമാണ് ഇളവ് അനുവദിച്ചിട്ടുളളത്.
നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പരിശോധനയും കര്‍ശന നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പോലീസ് അഞ്ഞൂറുരൂപ പിഴ ഈടാക്കുന്നുണ്ട്. ചിലരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. വിവാഹത്തിനും മരണാനന്തര...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയിലെത്തിയിരുന്നു.
വ്യാഴാഴ്ച ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയായിരുന്നു....
കോവിഡ് പ്രോട്ടോക്കോൾ നിയമലംഘകർക്കുള്ള പിഴ നിരക്കുകൾ പ്രസിദ്ധീകരിച്ചതിനു പിന്നാലെ കേരള പൊലിസിനെ ട്രോളി കമന്റുകൾ നിറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മാസ്ക് പരിശോധന പോലും നടത്താത്തതിനെതിരെയാണ് ഭൂരിഭാഗം കമന്റുകളും. ഈ ഉത്സാഹം അന്ന് വോട്ടെടുപ്പ് കാലത്ത് കണ്ടിരുന്നെങ്കില്‍ ഒന്നുമില്ലേലും ഇന്ന്് വാക്സീൻ വാങ്ങാനുളള കാശെങ്കിലും തരപ്പെടില്ലായിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് നിറയുന്നത്. മാത്രമല്ല മെയ് രണ്ടിനൊന്ന്...
കൊച്ചി: അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് കോയിപ്പാടി മുളയടുക്കം വീട്ടിലെ മുഹമ്മദ് സുബൈറിനെ(23)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കൊച്ചി കുളങ്ങരപ്പടിയില്‍ നിന്നാണ് സുബൈറിനെ പിടികൂടിയത്. കാസര്‍കോട്ടെ ഹോട്ടലില്‍ ജീവനക്കാരനാണ് സുബൈര്‍. മംഗളൂരുവിലെ സുഹൃത്ത് കൊച്ചി...
കോവിഡ് പ്രൊട്ടോക്കോൾ ലംഘിക്കുന്നതിന് ഏർപ്പെടുത്തുന്ന പിഴയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് പൊലീസ്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലാാണ് കുറ്റങ്ങളുടെയും അവ ഉൾപ്പെടുന്ന വകുപ്പുകളുടെയും വിശദാംശങ്ങൾ സഹിതം പിഴ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 500, 2000, 5000 എന്നിങ്ങനെ മൂന്ന് പിഴശിക്ഷകളാണുള്ളത്.
മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, നിയമം ലംഘിച്ച് കട തുറക്കുക, റോഡിൽ തുപ്പുക, അടിയന്തര സാഹചര്യങ്ങളിലല്ലാതെ...
മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പണികൊടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഫൈനൽ പോരാട്ടത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ...