Kerala

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ‘നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണം; ഇല്ലെങ്കിൽ കർശന നടപടി’: ആരോഗ്യമന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്...

ഫാസ്ടാഗ് മുന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ വേണം; ഇല്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് കേന്ദ്രം

ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ സ്ഥാപിച്ചില്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി. ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇരട്ടി ടോളിനൊപ്പം വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കും. ഫാസ്ടാഗ് നല്‍കുന്ന ബാങ്കുകളോട് അതിറക്കുമ്പോള്‍ത്തന്നെ മുന്‍ഭാഗത്തെ വിന്‍ഡ്ഷീല്‍ഡില്‍ പതിപ്പിക്കുന്നത് ഉറപ്പാക്കാനും...

കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ...

മഞ്ചേശ്വരം ഓവർ ആം ക്രിക്കറ്റ് അസ്സോസിയേഷൻ നസീർ അനുസ്മരണം നടത്തി

ഉപ്പള: അകാലത്തിൽ പൊലിഞ്ഞ മികച്ച കായിക താരവും, മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ നസീർ അഹമ്മദിന്റെ നിര്യാണത്തിൽ മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ അനുസ്മരണം നടത്തി. ഉപ്പള വ്യാപാരി ഭവനിൽ സംഘടിപ്പിച്ച പരിപാടി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

ഹൈറിച്ച് തട്ടിപ്പ് : 88 ശ​ത​മാ​ന​ത്തോ​ളം നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം ന​ഷ്​​ടം, ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ​യും ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​ങ്ങി​

കൊ​ച്ചി: ഹൈ​റി​ച്ച്​ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സി​ൽ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​ഡി. പ്ര​താ​പൻ ഒ​രു​ദി​വ​സം എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്​​റ്റ​ഡി​യി​ൽ. ഇ.​ഡി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള, തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ൾ​ട്ടി​​ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്​​ട​റാ​യ പ്ര​താ​പ​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​ണ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്. ര​ണ്ടു​ദി​വ​സ​മാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും കോ​ട​തി ഒ​രു​ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി മാ​ത്രം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ൾ​ട്ടി​ലെ​വ​ൽ...

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 10,000 രൂപ വരെ പിഴ; മോട്ടോര്‍ വാഹനവകുപ്പ്

വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധാനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനംനിര്‍ത്തിയിട്ടാല്‍പോലും ആ കുറ്റത്തോെടാപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിര്‍ദേശം. ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും...

‘അവധി ഇല്ല ഗയ്സ്’ എന്ന് കളക്ടർ, മാറി ചിന്തിക്കാൻ ഇനിയും സമയമുണ്ടെന്ന് കമന്റ്

ആലപ്പുഴ: റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ മാറി മാറി വരുന്ന ഓരോ ജില്ലകളിലേയും സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിലും രസകരമായ കമന്റുകളുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തും. മഴകണ്ടാൽ അവധി ഉണ്ടോ എന്നറിയാൻ കളക്ടറുടെ...

കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ സംഘട്ടനം: പരിക്കേറ്റയാള്‍ വെന്റിലേറ്ററില്‍

കാഞ്ഞങ്ങാട് (കാസര്‍കോട്): കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ചൊവ്വാഴ്ചയുണ്ടായ സംഘട്ടനത്തില്‍ ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബി.എസ്. മനുവാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. പോക്സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത്...

വാഷിങ് മെഷീനകത്ത് മൂര്‍ഖന്‍കുഞ്ഞ്; കണ്ടെത്തിയത് അറ്റകുറ്റപ്പണിക്കിടെ

തളിപ്പറമ്പ് (കണ്ണൂര്‍): പൂക്കോത്ത് തെരുവിലെ പി.വി. ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനില്‍ മൂര്‍ഖന്‍ കുഞ്ഞ് കയറിക്കൂടി.വാഷിങ് മെഷീന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. റെസ്‌ക്യൂവര്‍ ആയ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി പിടികൂടി. അതിനെ പിന്നീട് ആവാസസ്ഥലത്ത് വിട്ടു.

പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.മുട്ടിക്കുളങ്ങര...
- Advertisement -spot_img

Latest News

ഗ്യാസ് സിലിണ്ടറിനായി രണ്ട് മണിക്കൂര്‍ ക്യൂവില്‍; വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി...
- Advertisement -spot_img