Thursday, September 18, 2025

Kerala

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിച്ചാല്‍ പിടിവീഴും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്നു. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ പൊലീസ് പരിശോധന. ബസ്സിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുന്നത്. നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത്യാവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം...

56 ശതമാനം പേരിലും കൊവിഡ് പകര്‍ന്നത് വീടുകളില്‍ വച്ചാണെന്ന് മുഖ്യമന്ത്രി; വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

5 56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു പ്രശ്‌നമാണിതെന്നും എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം...

‘മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ കൂടുതല്‍ മലീമസമാകും’; യുഡിഎഫിനെതിരെ എസ് ഡി പി ഐ

കോഴിക്കോട്: യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. പിണറായി വിജയനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിണറായിയുടെ ആരോപണത്തിന് എസ് ഡി പി ഐ-സിപിഎം വോട്ടുകച്ചവടം ആരോപിച്ചാണ് യുഡിഎഫ് തിരിച്ചടിച്ചത്. എസ് ഡിപിഐ വോട്ടുവിവാദത്തില്‍ എല്‍ഡിഎഫ് പ്രതിരോധത്തിലായതോടെയാണ് യുഡിഎഫിനെതിരെയാണ് എസ്ഡിപിഐയുടെ നീക്കം. ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം...

‘തൃത്താലയ്ക്ക് വേണ്ടത് ഇതൊക്കെയാണ്’; പുതിയ എംഎല്‍എയോട് ചെയ്യാനുള്ള കാര്യങ്ങള്‍ ഒര്‍മിപ്പിച്ച് വിടി ബല്‍റാം

പാലക്കാട്:  നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഇടപെട്ട് മണ്ഡലത്തില്‍ തന്നെ ഉണ്ടാകുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. തൃത്താലയ്ക്ക് ഇനി എന്തൊക്കെ വികസന പദ്ധതികളാണ് വേണ്ടതെന്നും എന്തൊക്കെ പദ്ധതികളാണ് പൂർത്തിയായതെന്നും വ്യക്തമാക്കി പുതിയ എംഎല്‍എ എംബി രാജേഷിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ് ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിര്‍ദ്ദേശങ്ങള്‍...

രണ്ടിടത്ത് മത്സരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ; തോൽവിയുടെ ഉത്തരവാദിത്വം തനിക്കെന്ന് സുരേന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്നും രണ്ടിടത്തും മത്സരിക്കേണ്ടെന്നായിരുന്നു വ്യക്തിപരമായ തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്ര നേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ശക്തമായ വർഗീയ ധ്രുവീകരണമാണ്...

സംസ്ഥാനത്ത് 37,190 പേര്‍ക്ക് കോവിഡ്; 57 മരണം, കാസര്‍ഗോഡ് 673 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കൊവിഡ് പരിശോധന: ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്....

തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടി

കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷം കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 57 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ ഏഴ് പൈസ നല്‍കണം. കൊച്ചിയില്‍ 90...

ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാം; ഈ എം.എല്‍.എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തും: കെ.കെ രമ

കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍.എം.പിയുടെ എം.എല്‍.എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെ.കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ടി.പിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സി.പി.ഐ.എം ഇല്ലാതാക്കാന്‍ നോക്കിയത്....

പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുന്നു; അത് കുറ്റപ്പെടുത്തലാവരുതെന്ന് മുനവ്വറലി തങ്ങള്‍

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് നേതാക്കളെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. തോൽവിയിൽ കൂട്ടുത്തരവാദിത്വമുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവർത്തകർ നടത്തുന്ന വികാര പ്രകടനത്തെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ അത് കുറ്റപ്പെടുത്തലാകരുതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുസ്‍ലിം ലീഗ് നേതാക്കളുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തകരുടെ രോഷപ്രകടനമാണ്. ഇതിനെതിരെ...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img