Sunday, July 6, 2025

Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന്...

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലെ ലോക്ഡൗൺ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ. കൊവിഡ് രണ്ടാം തരം​ഗ വ്യാപനത്തിന്റെ മുകളിലേക്കുള്ള കുതിപ്പ് ഏകദേശം നിശ്ചലാവസ്ഥയിലായിട്ടുണ്ട്. വ്യാപന നിരക്ക് താഴോട്ടിറങ്ങുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് വരുന്നത്. അതിന്റെ...

മന്ത്രിസ്ഥാനം: മുസ്‍ലിം ലീഗ് അണികളെ ഐഎന്‍എല്ലിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍

ഇടതുപക്ഷ മന്ത്രിസഭയിൽ തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രിയായി അഹമ്മദ് ദേവര്‍കോവില്‍ സ്ഥാനമേറ്റതോടെ ഐഎന്‍എല്ലിനത് രാഷ്ട്രീയ നേട്ടത്തിന് കൂടിയുള്ള അവസരമായി. സംസ്ഥാന ഭരണത്തില്‍ ഐഎന്‍എല്‍ പങ്ക് ചേരുമ്പോള്‍ മുസ്‍ലിം ലീഗിനത് തിരിച്ചടിയാകുമെന്നാണ് ഐഎന്‍എല്‍ പ്രതീക്ഷ. മുസ്‍ലിം ലീഗ് അണികള്‍ വ്യാപകമായി ഐഎന്‍എല്ലിലേക്ക് ചേക്കേറുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഐഎന്‍ എല്‍ രാഷ്ടീയം, അഹമ്മദ് ദേവര്‍കോവിലിലൂടെ...

ഇത് വിശ്വാസമോ, അന്ധവിശ്വാസമോ?, ഔദ്യോഗിക വാഹനങ്ങളിൽ ‘13’ ഇല്ല

തിരുവനന്തപുരം∙13 ഭാഗ്യ നമ്പരോ അതോ നിർഭാഗ്യത്തിന്റെ അക്കമോ? വിശ്വാസമോ അതോ അന്ധവിശ്വാസമോ എന്നറിയില്ല, പിണറായി മന്ത്രിസഭയുടെ രണ്ടാം വരവിൽ മന്ത്രിമാർക്കായി അനുവദിച്ച കാറുകളിൽ 13ാം നമ്പർ ‘അപ്രത്യക്ഷമായി’. ടൂറിസം വകുപ്പ് അറ്റകുറ്റപ്പണി നടത്തി പൊതുഭരണ വകുപ്പിനു കൈമാറിയ കാറുകളിൽ നിന്നു 13ാം നമ്പറിനെ ഒഴിവാക്കിയാണ് മന്ത്രിമാർക്ക് കാറുകൾ അനുവദിച്ചത്. ഒന്നാം നമ്പർ കാർ ഇത്തവണയും...

ലോക്ഡൗണില്‍ ഇളവുകള്‍: തുണിക്കടകളും സ്വർണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച്  തുറക്കാം. വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ കടകളിൽ ചെലവഴിക്കാനും അനുമതിയുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യാം. പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ...

ആഭ്യന്തരവും പൊതുഭരണവും ന്യൂനപക്ഷ ക്ഷേമവും പിണറായിക്ക്; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍, ഔദ്യോഗിക വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും വകുപ്പുകള്‍ വ്യക്തമാക്കി ഔദ്യോഗിക സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. ആഭ്യന്തരത്തിന് പുറമെ പൊതുഭരണം, ആസൂത്രണം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയവ മുഖ്യമന്ത്രിയുടെ വകുപ്പുകളാണ്. ഇതിന് പുറമെ പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ,വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും. മറ്റുമന്ത്രിമാരുടെ...

‘ആരോ നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചതാകാം’; മരണത്തെ കാത്തുകിടന്ന കോവിഡ് രോഗിയായ ഉമ്മയ്ക്ക് ശഹാദത്ത് കലിമ ചൊല്ലിയത് ഡോ. രേഖ; പുണ്യകർമ്മത്തെ അഭിനന്ദിച്ച് സഹപ്രവർത്തകരും

പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തെ കാത്തുകിടന്ന ഗുരുതരമായി കോവിഡ് ബാധിച്ച വയോധിയ്ക്ക് അവരുടെ മതവിശ്വാസപ്രകാരം അന്ത്യയാത്ര നൽകിയ ഡോ. രേഖ കൃഷ്ണന് നന്ദി പറയുകയാണ് സോഷ്യൽമീഡിയ. ബന്ധുക്കളാരും അടുത്തില്ലാതിരുന്നതോടെയാണ് രേഖ ആ കർത്തവ്യം ഏറ്റെടുത്തത്. ഡോക്ടർ ചെയ്തത് വലിയൊരു പുണ്യപ്രവർത്തിയാണെന്ന് സഹപ്രവർത്തകരും വാർത്തയറിഞ്ഞ ഓരോരുത്തരും പറയുന്നു. ഇഹലോക വാസം വെടിഞ്ഞ് ആ ഉമ്മ മരണത്തെ...

കൊവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകൻ്റെ മൃതദേഹം കാണാനില്ല; പുതിയ ആരോഗ്യമന്ത്രിക്ക് ആദ്യ പരാതിയുമായി ബിന്ദു കൃഷ്ണ

കൊവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകൻ്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. പുതിയ ആരോഗ്യമന്ത്രി വീണാ ജോർജിന് ലഭിച്ച ഈ ആദ്യ പരാതി നൽകിയത് കൊല്ലം ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണയാണ്. കിളികൊല്ലൂർ സ്വദേശി ശ്രീനിവാസൻ്റെ മൃതദേഹമാണ് കാണാതായത്. ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നുമാണ് ശ്രീനിവാസന്റെ മൃതദേഹം കാണാതായതെന്ന് ബിന്ദു കൃഷ്ണ പരാതിയിൽ പറയുന്നു. മൃതദേഹം മറ്റൊരിടത്ത്...

രോഗമുക്തിയിൽ ആശ്വാസം; ഇന്ന് 44369 പേർക്ക് കൊവിഡ് മുക്തി, 30491 പുതിയ രോഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

യുഎഇയില്‍ അപകട ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചാല്‍ ലക്ഷങ്ങള്‍ പിഴ

അബുദാബി: അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് യുഎഇയില്‍ നിയമലംഘനമാണെന്ന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അപകടത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ഈടാക്കും. 1,50,000 ദിര്‍ഹം(30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ)യാണ് ഇത്തരത്തില്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ശിക്ഷയായി ലഭിക്കുക. 1,000 ദിര്‍ഹമാണ് അപകടസ്ഥലത്ത് കൂട്ടം കൂടി നിന്നാല്‍...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img