Kerala

‘പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്, അത് ഇപ്പോള്‍ ശരിക്കും സംഭവിച്ചു’; അച്ഛന്റെ കല്യാണ വിശേഷങ്ങള്‍ പങ്കുവച്ച് അനാര്‍ക്കലി

കഴിഞ്ഞ ദിവസമാണ് നടി അനാര്‍ക്കലി മരിക്കാറിന്റെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാര്‍ പുനര്‍വിവാഹിതനായത്. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി മാറിയിരുന്നു.കണ്ണൂര്‍ സ്വദേശിനിയെയാണ് നിയാസ് മരക്കാര്‍ വിവാഹം കഴിച്ചിരിക്കുന്നത്. അനാര്‍ക്കലിയും ചേച്ചി ലക്ഷ്മിയും കണ്ണൂരില്‍ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു. നടി ലാലി പിഎമ്മുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷമാണ് നിയാസ് രണ്ടാം...

ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 പേര്‍ കൂടി രാജിവെച്ചു

കൊച്ചി: നടിയും സാമൂഹിക പ്രവര്‍ത്തകയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ ബിജെപിയില്‍ കൂട്ടരാജി. ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ഐഷാ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ തന്റെ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍...

കാമുകിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: തന്റെ പ്രണയിനിയായ യുവതിയെ 10 വർഷക്കാലം റഹ്‌മാൻ എന്നയാൾ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. ഉണ്ടായ ഈ വിഷയത്തിൽ വനിതാ കമ്മീഷൻ നെന്മാറ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി വ്യക്തമാക്കി. പ്രണയത്തിന്റെ പേരിലാണെങ്കിൽ പോലും 10 വർഷം...

ശനിയും ഞായറും കടുത്ത നിയന്ത്രണം; ഹോട്ടലുകളിൽനിന്ന് ഹോം‍ ഡെലിവറി മാത്രം

തിരുവനന്തപുരം∙ ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം‍ ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ,...

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്‌റ്റിനൊപ്പം ഈ ചോദ്യം കൂടി നിങ്ങളെ തേടി വന്നിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് ജനം വലയുമ്പോഴും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടിലൂടെ പണം തട്ടുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞ ഒന്ന് -രണ്ട് മാസത്തിനിടയിൽ ഇത്തരം വ്യാജ അക്കൗണ്ടുകളിൽനിന്നുവന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിച്ചവരെ സ്വാധീനിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ അനുഭവം നിരവധി പേർക്കുണ്ടായി. ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്....

സ്വർണവില 240 രൂപകൂടി 36,880 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.15ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ...

ഇന്ന് ഇളവിന്റെ ദിനം; നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം

തിരുവനന്തപുരം ∙ ലോക്ഡ‍ൗണിനിടയിൽ ഇന്ന് ഇളവിന്റെ ദിനം. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും. നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷ‍നറി, ജ്വല്ലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, ശ്രവണസഹായിക്കട, പുസ്തക‍ക്കട,...

അള്ളാഹു നല്‍കിയ അവസരമാണിത്, നല്ല വാര്‍ത്താപ്രാധാന്യം കിട്ടും; ഐഷ സുല്‍ത്താനക്കെതിരെ എ.പി അബ്ദുള്ളക്കുട്ടിയുടെയും നേതാക്കളുടെയും ശബ്ദസന്ദേശം

കോഴിക്കോട്: സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ഗൂഢാലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലക്ഷദ്വീപിലെ ബി.ജെ.പി. നേതാക്കളും ലക്ഷദ്വീപ് പ്രഭാരിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടിയും നടത്തുന്ന സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദ്വീപിലെ ബയോവെപ്പണ്‍ എന്ന് ഐഷ സുല്‍ത്താന നടത്തിയ...

സംസ്ഥാനത്ത്‌ നാളെ കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ മാത്രം ലോക്ഡൗണിൽ കൂടുതൽ ഇളവ്. നിലവിലെ ഇളവുകൾക്കു പുറമേയാണിത്. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാകും. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നാളെ പ്രവർത്തിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും...

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,994 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ രീതിയിൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൂര്യനിൽ നിന്നുള്ള...
- Advertisement -spot_img