Saturday, August 23, 2025

Kerala

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇനി വരും ദിവസങ്ങളിൽ താപനില ഉയരും എന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മേല്പറഞ്ഞ ജില്ലകളിൽ 39°C വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ചില...

ചക്ക തലയിൽ വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

സംസ്ഥാനത്ത് ഡെങ്കി-എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15-നകം മൈക്രോ പ്ലാന്‍ തയ്യാറാക്കാനാണ് ആരോ​ഗ്യവകുപ്പ് നൽ‌കിയിരിക്കുന്ന നിർദേശം. പേവിഷബാധാ പ്രതിരോധ വാക്‌സിനെതിരായ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; ശ്വാസം കിട്ടാതെ രോ​ഗികൾ മരിച്ചതായി വിവരം, 4മൃതദേഹങ്ങൾ മോർച്ചറിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. സംഭവശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട്...

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്....

‘അഷ്‌റഫ് പാക് മുദ്രാവാക്യം വിളിച്ചിട്ടില്ല, പ്രതികൾ കഥയുണ്ടാക്കിയതാകാം’: പ്രദേശവാസിയായ സാമൂഹ്യപ്രവർത്തകൻ

കാസർകോട്: മംഗളൂരുവിലെ കുടുപ്പുവില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രദേശവാസിയായ സാമൂഹിക പ്രവര്‍ത്തകന്‍ സജിത്ത് ഷെട്ടി. അടിച്ച് കൊന്നതിന് ശേഷം രക്ഷപ്പെടാൻ പ്രതികൾ ഇത്തരം ഒരു കഥയുണ്ടാക്കിയതാവാനാണ് സാധ്യതയെന്നും അദ്ദേഹം പറ‍ഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി കാര്യങ്ങള്‍ അന്വേഷിച്ച് അറിയാതെ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും...

പെണ്ണിന്റെ സ്വര്‍ണത്തിലും പണത്തിലും തൊട്ടാല്‍ കൈ പൊളളും; ഇത് വധുവിന്റെ മാത്രം സ്വത്തെന്ന് ഹൈക്കോടതി

കേരളത്തില്‍ സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്‍ക്കും അറിയാമെങ്കിലും ഈ സമ്പ്രദായം മാറ്റി നിര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല. 2019 തില്‍ അഞ്ച് വര്‍ഷം കൊണ്ട് കേരളം സ്ത്രീധന മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനിടയില്‍ത്തന്നെ ധാരാളം സ്ത്രീധന പീഡനങ്ങളും...

കാസർകോട് നഗരത്തെ ആശങ്കയുടെ തുരുത്തിലാക്കി ഒറ്റത്തൂൺ ഫ്ലൈഓവർ; എൻട്രിക്കും എക്സിറ്റിനും സഞ്ചരിക്കേണ്ടത് കിലോമീറ്ററുകൾ

കാസർകോട് ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ ഫ്ലൈഓവർ കാസർകോട് നഗരത്തിലൂടെ പോകുന്നുണ്ടെങ്കിലും നഗരം പൂർണമായും ബൈപാസ് ചെയ്യുന്നുവെന്ന പ്രതീതി. നഗരത്തിൽ നിന്നു കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ ദേശീയപാതയിലേക്ക് എൻട്രിയും എക്സിറ്റും സാധ്യമാകുകയുള്ളൂ. അത് നഗരത്തിൽ കൂടുതൽ ഗതാഗത കുരുക്കിന് ഇടയാക്കുമെന്ന് ആശങ്ക. കൂടാതെ നഗരത്തിൽ വ്യാപാരമേഖലയെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി. ഇപ്പോൾ...

ബൈക്കുകള്‍ സര്‍വീസ് റോഡ് ഉപയോഗിച്ചാല്‍ മതി; പുതിയ ഹൈവേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ‘നോ എന്‍ട്രി’

കണ്ണൂര്‍: ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവര്‍ക്ക് സര്‍വീസ് റോഡ് തന്നെ രക്ഷ. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സര്‍വീസ് റോഡിലൂടെയാണ് യാത്ര. എന്നാല്‍ കേരളത്തില്‍ ബൈപ്പാസുകളില്‍ ഉള്‍പ്പെടെ പലസ്ഥലത്തും സര്‍വീസ് റോഡില്ല. അത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി വീണ്ടും സര്‍വീസ് റോഡിലേക്ക് കടക്കണം. എന്നാല്‍, പാലങ്ങളില്‍ സര്‍വീസ്...

ബീച്ച് യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം; നാളെയും മറ്റെന്നാളും കേരള തീരത്ത് കടലാക്രമണ സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി വരെ ഉയ‍ർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. അന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 0.8 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ രൂപം കൊള്ളാനാണ് സാധ്യത. ഇത് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന്...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img