Kerala

സൗദിയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. നമസ്‌കരിക്കാന്‍ നില്‍ക്കുന്ന രണ്ട് വരികള്‍ക്കിടയില്‍ ഒരു വരി ശൂന്യമാക്കി ഇടുന്നത് അവസാനിപ്പിക്കാം. ഓരോ നിര്‍ബന്ധിത നമസ്‌കാര സമയങ്ങളിലെയും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കൊവിഡിന് മുമ്പുണ്ടായ സ്ഥിതിയിലേത് പോലെ ദീര്‍ഘിപ്പിച്ചു. ഫജ്ര്‍ നമസ്‌കാരത്തിന് 25 മിനുട്ട്, മഗ്രിബ് നമസ്‌കാരത്തിന് 10...

പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു; മീഡിയ വണ്‍ എഡിറ്ററാകും

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ മീഡിയ വണ്ണിലേക്ക്.മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ ചുമതലയേല്‍ക്കും. ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ്...

7499 പേര്‍ക്കുകൂടി കോവിഡ്, ടിപിആർ 9.63; ചികിത്സയിൽ ഒരു ലക്ഷത്തിൽ താഴെ രോഗികൾ

കേരളത്തിൽ ഇന്ന് 7,499 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂർ 820, കൊല്ലം 810, പാലക്കാട്...

ചട്ടം ലംഘിച്ച് പൊലിസ്; മാസ്ക് ഊരി അകലമില്ലാതെ ഡിജിപിയും ഉദ്യോഗസ്ഥരും

ഇരട്ട മാസ്ക് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാതെ ഡി.ജി.പിയും ഉദ്യോഗസ്ഥരും. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായുള്ള ഫൊട്ടോയെടുക്കാനാണ് എല്ലാ ഉദ്യോഗസ്ഥരും മാസ്ക് ഊരിയത്. സാമൂഹിക അകലവും ലംഘിക്കപ്പെട്ടു. ഇരട്ട മാസ്ക് ധരിക്കാത്ത പൊതുജനങ്ങളെ തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കുന്ന പൊലീസ്തന്നെ ചട്ടം ലംഘിച്ചു. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്‍റെ ഉദ്ഘാടനത്തിനു ശേഷം ഡി.ജി.പി...

അതില്‍ പൊലീസില്ല, പ്രചാരണം വ്യാജം; വയോധികയ്ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ കേരള പൊലീസ്

മലപ്പുറത്ത് മാസ്‌ക് ധരിക്കാത്തതിന് വയോധികയ്ക്ക് സെക്ടറല്‍ മജിസ്‌ട്രേറ്റ് പിഴ ചുമത്തിയ സംഭവത്തില്‍ പൊലീസിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണാണെന്ന് കേരള പൊലീസ്. പൊലീസ് പിഴ ചുമത്തിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ‘മാസ്‌ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴ ചുമത്തിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധം മലപ്പുറം എടക്കരയില്‍ മാസ്‌ക്...

യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവില്‍പോയിരിക്കുകയാണ്. കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍...

കൊണ്ടോട്ടി വഴി പാലക്കാട്ടേക്ക് പോകേണ്ട വാഹനം രാമനാട്ടുകരയിലെത്തിയതില്‍ സംശയം; രാമനാട്ടുകര അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. ആറ് പേരെയാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ്. അപകടം നടക്കുമ്പോള്‍  സംഭവസ്ഥലത്ത് ഇവരുണ്ടായിരുന്നതായാണ്...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട, ഒരു കോടിയോളം വില വരുന്ന സ്വ‍ർണം പിടികൂടി

കൊച്ചി: വിദേശത്ത് നിന്നും കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം നെടുന്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1,998 ഗ്രാം സ്വർണം പിടികൂടിയത്. മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത...

‘ഹി​ന്ദു​വിന്റെ പ​ണം ഹി​ന്ദു​ക്ക​ൾ​ക്ക്’; കേരളത്തിൽ ഹി​ന്ദു ബാ​ങ്കു​ക​ൾ ആ​രം​ഭി​ക്കാ​ൻ സം​ഘ്​​പ​രി​വാ​ർ, ര​ജി​സ്​​റ്റ​ർ ചെ​യ്തത് നൂറോളം ക​മ്പ​നി​ക​ൾ

കേ​ര​ള​ത്തി​ലെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഹി​ന്ദു ബാ​ങ്കു​ക​ൾ ആ​രം​ഭി​ക്കാ​ൻ സം​ഘ്​​പ​രി​വാ​ർ. മി​നി​സ്ട്രി ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് അ​ഫ​യേ​ഴ്സി​നു​കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത നി​ധി ലി​മി​റ്റ​ഡ് ക​മ്പ​നി​കളായാണ്  ഹി​ന്ദു ബാ​ങ്കു​ക​ൾ സം​സ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 100 ഓ​ളം ക​മ്പ​നി​കൾ രജിസ്റ്റർ ചെയ്തെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹി​ന്ദു ബാ​ങ്ക് നി​ധി ലി​മി​റ്റ​ഡ് ക​മ്പ​നി​ക​ൾ’ എ​ന്നാ​യി​രി​ക്കും പു​തി​യ ബാ​ങ്കു​ക​ളു​ടെ പേ​ര്. ‘ഹി​ന്ദു​വി​ൻെറ...

സ്വർണവിലയിൽ ഇടിവ് തുടരുന്നു: പവന്റെ വില 35,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്. അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകർച്ചക്കുശേഷം ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണർവുണ്ടായി. സ്‌പോട് ഗോൾഡ്...
- Advertisement -spot_img

Latest News

വീണ്ടും സെമി ശാപം; പ്രോട്ടിയാസിനെ വീഴ്ത്തി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍

കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...
- Advertisement -spot_img