കൊല്ലം: പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്.
യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിച്ചത്. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ...
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴയാരോപണത്തില്‍ കേസെടുക്കാന്‍ അനുമതി തേടി പൊലീസ് നല്കിയ അപേക്ഷ കാസര്‍ഗോഡ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. വി രമേശന് കോടതിയിലെത്തി മൊഴി നല്‍കും.
പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക...
കാസർകോട്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്ക് എത്തിയ കുഴൽപണത്തിെൻറ പ്രധാന ഇടപാടുകൾ നടന്നത് കാസർകോട് കേന്ദ്രീകരിച്ചെന്ന് സൂചന. കൊടകര കുഴൽപണ കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവമോർച്ച മുൻ നേതാവ് സുനിൽ നായികിെൻറ സാന്നിധ്യമാണ് സംശയം ബലപ്പെടുത്തുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത കെ. സുന്ദരയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും ലോക്ഡൗണിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക.
ജൂൺ ഒമ്പത് (ബുധനാഴ്ച) വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചായിരിക്കും...
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. പല ജില്ലകളിലും പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറു രൂപ കടന്നത്. തിരുവനന്തപുരം നഗരത്തിൽ ലീറ്ററിന് 100.20 രൂപ, പാറശാല – 101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില.
സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന്...
കണ്ണൂര്‍: ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ വാതില്‍മടയിലെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്.
പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ബെനി എന്നയാള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുള്ള ബെന്നിയുടെ നില ഗുരുതരമാണ്. അപകടം...
ഫേസ്ബുക്കും വാട്സാപും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഹെലികോപ്ടറും വടയും നിറയുകയാണ്. ഇവ രണ്ടും ഉള്ളികൊണ്ട് നിർമ്മിച്ചതാണെന്നതാണ് ഏറെ കൗതുകകരം. ഉള്ളി വടയും ഉള്ളിക്കറി ഉണ്ടാക്കുന്ന പാചക കുറിപ്പും ചിലർ പങ്കുവച്ചിട്ടുണ്ട്. രുചികരമായ ഉളളി വട എങ്ങനെയുണ്ടാക്കാമെന്ന കുറിപ്പാണ് പി.വി അൻവർ എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സവാളകൊണ്ട് നിർമ്മിച്ച ഹെലികോപ്ടറിന്റെ ചിത്രം പങ്കുവച്ചാണ് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പലര്‍ക്കും ബിജെപി പണം നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫ്. ഇതിന് കൃത്യമായ തെളിവ് തന്റെ കൈവശമുണ്ടെന്നും അഷറഫ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
അഷറഫ് പറയുന്നു: ”ഇത് കേവലം സുന്ദരന്റെ വിഷയം മാത്രമല്ല. ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയത്. അടുത്ത...
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന് തനിക്ക് പണം തന്നത് യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കെന്ന് കെ. സുന്ദര. പൊലീസിന് നല്കിയ മൊഴിയിലാണ് സുന്ദര ഇക്കാര്യം പറഞ്ഞത്.
സുനില്‍ നായിക്ക്, സുരേഷ് നായിക്ക് തുടങ്ങിയവരാണു പണം നല്കാന് വന്നതെന്നും സുന്ദര പറഞ്ഞു. അശോക് ഷെട്ടിയും സംഘത്തിലുണ്ടായിരുന്നുവെന്ന് സുന്ദര പറഞ്ഞു.
ബദിയടുക്ക പൊലീസിനാണ് സുന്ദര മൊഴി...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...