തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഭർതൃവീട്ടിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ റിൻസിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മകൾ മരിച്ച് നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബം ആരോപിച്ചു.
ഇക്കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ...
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫെന്‍ പറഞ്ഞത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.
എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്....
ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്‌ടർ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യുവാണ് നീതി നിഷേധിക്കപ്പെട്ടതിനെ തുർന്ന് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇക്കഴിഞ്ഞ മേയ് 14ന് സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്നു...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി.ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില താഴുന്ന കാഴ്ചയാണ് കാണുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിന് ഇത് 36,960...
തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ സെഞ്ച്വറിയടിച്ച് കേരളവും. തിരുവനന്തപുരം പാറശ്ശാലയിലാണ് പെട്രോള്‍ വില നൂറ് കടന്നത്.
തമിഴ്‌നാട് – കേരള അതിര്‍ത്തിയിലാണ് പെട്രോള്‍ വില 100 കടന്നത്. ഡീസലിന് 95.62 രൂപയായി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി 15 പേർക്കായിരിക്കും പ്രവേശനം. ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്.
അതേസമയം, രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം...
കൊല്ലം: മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ് ആണ് മീന്‍ കുളത്തില്‍ മുങ്ങി മരിച്ചത്. തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞ് വീട്ടുകാരറിയാതെ മുറ്റത്തിറങ്ങിയപ്പോഴായിരുന്നു അപകടം.
അലങ്കാര മല്‍സ്യങ്ങളെ വളര്‍ത്താനായി വീട്ടുമുറ്റത്ത് വിഷ്ണു നിര്‍മിച്ചതാണ് കുളം. ഉച്ചയ്ക്ക് വീടിനുളളില്‍...
തമിഴ്‌നാട്ടില്‍ 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. സേലം സ്വദേശി മുരുകേശനെയാണ് പൊലീസ് ഒരു മണിക്കൂറോളം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായ പരുക്കേറ്റ മുരുകേശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സേലം ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവന്നത്. തല്ലരുതെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ പൊലീസുകാരനെ മുരുകേശനെ തുടര്‍ന്നും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍...
കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...