Tuesday, November 11, 2025

Kerala

കൊവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ നേരിട്ട് ഇറങ്ങുന്നു: 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏൽപിക്കാൻ ഇന്ന് ചേ‍ർന്ന അവലോകനയോ​ഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥർ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി...

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങളെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് കമ്മീഷന്‍, ഡി.ജി.പിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് നടത്തുന്ന അതിക്രമങ്ങളിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കെയില്‍ കമ്മീഷന് പരാതി നല്‍കിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന പോലീസ്...

ഇനി ഞായർ മാത്രം ലോക്ഡൗൺ, കടകൾ ആറ് ദിവസം തുറക്കാം; പ്രഖ്യാപനം നാളെ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. ഞായറാഴ്ച ലോക്ഡൗൺ തുടരും. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനം. നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ...

ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് മൊബൈല്‍ പിടിച്ചുവാങ്ങി എസ്‌ഐ; നാട്ടുകാരുടെ പ്രതിഷേധം- വീഡിയോ

മലപ്പുറം: വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ ഇന്ദുറാണിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്‌ഐ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഭാര്യ ഗര്‍ഭിണിയാണെന്നും ഫോണിലേക്ക് വിളിക്കുമെന്ന്...

കാസര്‍ഗോഡ് എക്‌സൈസ് റിമാന്‍ഡ് ചെയ്ത പ്രതി മരിച്ചു; കസ്റ്റഡി കൊലപാതകമെന്ന് കുടുംബം

കാസര്‍ഗോഡ്: ബദിയഡുക്കയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ (40) ആണ് മരിച്ചത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡിലായിരുന്ന കരുണാകരനെ കഴിഞ്ഞദിവം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു, തുടര്‍ന്ന് പത്തുദിവസത്തോളം ഗുരുതരാവസ്ഥയിലായിരുന്നെന്നാണ് വിവരം. അതേസമയം, പ്രതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായാണ് ഡോക്ടര്‍മാരുടെ നിഗമനം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍....

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.87 ശതമാനം, 148 മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

മുഹമ്മദിൻ്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും ഒഴിവാക്കി കേന്ദ്രസർക്കാർ

ദില്ലി: സ്പൈനൽ മസ്കുലർ ട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ്റെ മുഹമ്മദിൻ്റെ ചികിത്സയ്ക്ക് തുണയേകി കേന്ദ്രസർക്കാരും. മുഹമ്മദിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിൻ്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭാ എംപി ഇ.ടി.മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം...

കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം

കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിലെ വീടുകളിലെ കോവിഡ് നിരീക്ഷണത്തിൽ വീഴ്ച്ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാൻ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി. ആഘോഷങ്ങൾക്കായി ഇളവ് നൽകിയത് തിരിച്ചടിയായില്ല. വീടുകളിൽ കഴിഞ്ഞ കോവിഡ് പോസിറ്റീവായവരെ കൃത്യമായി നിരീക്ഷിച്ചില്ല. ഇവരിൽ നിന്ന് പലർക്കും രോഗം പകരാൻ കാരണമായെന്നും കേന്ദ്ര...

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍  ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍  ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍.  ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും. സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ...

എല്ലാ ദിവസവും കടകൾ തുറക്കണം, കോളേജുകളും, ടൂറിസം കേന്ദ്രങ്ങളും തുറക്കണം: ഐഎംഎ

തിരുവനന്തപുരം: വാരാന്ത്യ ലോക്ക് ഡൗൺ അടക്കം കൊവിഡ് നിയന്ത്രണങ്ങളിൽ നാളെ സ‍ർക്കാർ മാറ്റം വരുത്താനിരിക്കെ നി‍ർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം രം​ഗത്ത്. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img