തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
മന്ത്രി സഭയില്‍ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചെങ്കിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്നാണ് വീണ ജോര്‍ജ് അറിയിച്ചത്. പ്രായോഗികമായ നിര്‍ദേശങ്ങള്‍ മാത്രമാണ് ഉത്തരവിലുള്ളതെന്നാണ് വീണ ജോര്‍ജ്...
തിരുവനന്തപുരം: ജീവിതത്തിൽ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് ഹൈദരലി തങ്ങൾക്ക് അയച്ച നോട്ടീസ് ഇഡി പിൻവലിക്കണമെന്ന് മുൻ മന്ത്രി കെടി ജലീൽ. നിയമസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരെയെന്നും കെടി ജലീൽ പറഞ്ഞു.
ഇഡിക്ക് ആരാണ് കുറ്റവാളിയെന്ന് അറിയാം. ഹൈദരലി തങ്ങൾക്ക് നൽകിയ നോട്ടീസ്...
മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഓണ്‍ലൈൻ പോർട്ടലിൽ വന്ന വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പൊലീസുകാരന് സസ്പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ എസ് ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഹരീഷ് മന്ത്രിക്കെതിരായ വാർത്ത പങ്കുവച്ചത്. ഇതോടെ മേലധികാരികൾ വിശദീകരണം തേടി.
അതേസമയം, ഓൺലൈൻ ക്ലാസിനിടെ മക്കൾ അബദ്ധത്തിൽ പങ്കുവച്ചതാണെന്ന് എസ് ഐ വിശദീകരണം നൽകിയത്....
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി കേരളം ഒറ്റക്കെട്ടായി സമാഹരിച്ച ചികില്‍സാ സഹായത്തില്‍ അധിക തുക സര്‍ക്കാറിന് കൈമാറും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക വകയിരുത്തിയ ശേഷം ബാക്കിവരുന്ന തുകയാണ് കൈമാറാന്‍ ഒരുങ്ങുന്നത്. സര്‍ക്കാറിന്റെ സാമൂഹികസുരക്ഷ മിഷനിലേക്കാവും പണം കൈമാറുക.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗത്തിന്റെ മരുന്നിന് നികുതി ഉള്‍പ്പെടെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,840 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4480ല്‍ എത്തി.
സ്വര്‍ണ വില കുറച്ചു ദിവസങ്ങളായി താഴേക്കു വരുന്ന പ്രവണതയാണ് കാണുന്നത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഈ മാസം...
ടോകിയോ: പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ജര്‍മനിയെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്. ജയത്തില്‍ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു.
1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചുവന്നത്. അവസാന ആറ് സെക്കന്റുകള്‍ ശേഷിക്കേ ജര്‍മനിക്ക്...
തിരുവനന്തപുരം∙ പുതിയ കോവിഡ് മാര്‍ഗരേഖയില്‍ കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍. മൂന്നുവിഭാഗം ആളുകള്‍ക്കാണു കടകളില്‍ പ്രവേശിക്കാൻ അനുമതി. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയതായി കെ ടി ജലീൽ. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തുവെന്നുമാണ് ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു.
ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീൽ പറയുന്നു....
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
ഓരോ പ്രദേശത്തും...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...