സംസ്ഥാനത്ത് സ്വർണവിലയിൽ തകർച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്.
ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...
തിരുവനന്തപുരം ∙ പരിഷ്കരിച്ച ലോക്ഡൗൺ നിബന്ധനകൾ ഇന്നുമുതൽ പതിവുപോലെ തുടരും. ബാങ്കുകൾ, വ്യാപാര–വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്ചയിൽ 5 ദിവസവും തുറക്കാമെന്നാണ് ഉത്തരവ്.
കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിനു നിർദേശിച്ച, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവാദ വ്യവസ്ഥകൾ തൽക്കാലം കർശനമാക്കിയിട്ടില്ല. അതേസമയം, മാസ്ക് ധരിക്കാത്തതിന്റെയും...
കൊടുവള്ളി: മുസ്ലിംലീഗ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്. ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിലെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടി രൂക്ഷമായതിന് പിന്നാലെയാണ് റസാഖിന്‍റെ പ്രതികരണം.
'മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കൾ സ്വന്തം പാർട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിർത്തി തകർക്കാനും തളർത്താനും ശ്രമിച്ചാലും...
കെ ടി ജലീലിന്റേത് മലര്‍പൊടിക്കാരന്റെ പാഴ്കിനാവുകള്‍ മാത്രമാണെന്ന പരിഹാസവുമായി യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ജലീലിന്റെ ഇത്തരം കളികള്‍ ഇവിടെ നടക്കില്ലെന്നും അതിന് വേറെ ഗ്രൗണ്ട് നോക്കിയാല്‍ മതിയെന്നും നജീബ് പറഞ്ഞു. ലീഗ് പൊളിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് അതിന് വേണ്ടി പച്ചക്കള്ളങ്ങള്‍ പറയുകയാണെന്നും നജീബ് കാന്തപുരം പ്രസ്താവനയില്‍ വ്യക്തമാക്കി.
'കെ ടി...
പെരിന്തൽമണ്ണ: സ്‌പൈനൽ മസ്‌കുലർ അട്രോഫി -എസ്എംഎ രോഗം ബാധിച്ച് ജീവൻ നഷ്ടമായ കുഞ്ഞ് ഇമ്രാന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇതേ രോഗം ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കു നൽകും. ഇമ്രാൻ ചികിത്സാ സഹായ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കൂടാതെ സർക്കാരിന്റെ അനുമതിയോടെ, ഇമ്രാന്റെ പേരിൽ മങ്കട ഗവ.ആശുപത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സയ്ക്കായി പ്രത്യേക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: തനിക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പരസ്യമായി പ്രതിഷേധിച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചത്.
‘നേട്ടവും കോട്ടവും’ എന്നാണ് കവിതയുടെ പേര്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണിതെന്നാണ് കവിതയിലൂടെ സുധാകരന്‍ പറയുന്നത്. ആകാംഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്ന് പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ്...
കോഴിക്കോട്: പാർട്ടിയിൽ ഇപ്പോൾ സംഭവിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. എതിരഭിപ്രായമുള്ളവരോട് പകയില്ലെന്നും ഷാജി പറഞ്ഞു. എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്. മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു.
ഇരുമ്പ് മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...