Kerala

സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി: വൈകിട്ട് ആറ് മുതൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ടതിനാൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂർ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന. കേന്ദ്ര പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിൻ്റെ കുറവുണ്ടായതാണ് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക്...

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഭക്ഷണം ഇരുന്ന്​ കഴിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതിയായിട്ടുണ്ട്. തിയേറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനം ആയത്. ഇതുവരെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മുഴുവൻ...

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം ∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽനിന്നു മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി.എം.സുധീരൻ രാജിവച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരനു കൈമാറി. പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നാണു വിവരം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നു സുധീരൻ അറിയിച്ചു

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും; കോവിഡ് അവലോകനയോ​ഗം ഇന്ന്

കേരളത്തിൽ ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകനയോ​ഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം ചേരുന്ന യോ​ഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നൽകുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകൾ തുറക്കുന്ന കാര്യവും സർക്കാരിൻറെ സജീവ പരിഗണനയിലാണ്....

ന്യൂനമർദം: സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റർ മുതൽ 115.5 മീറ്റർ മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ ബംഗാൾ ുൾക്കടലിലും മധ്യകിഴ്കകൻ ബംഗാൾ ഉൾക്കടലിലും രൂപമെടുക്കുന്ന ന്യൂനമർദമാണ് സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാക്കുന്നത്. നാളെ പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 17,983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മുസ്‌ലിംലീഗ് ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

കണ്ണൂർ: മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 79 വയസ്സായിരുന്നു. കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ ചെയർമാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാൽപ്പതു വർഷമായി കണ്ണൂർ ജില്ലാ മുസ്‌ലിംലീഗിന്റെ ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്. ഒ.കെ മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ.അഹമ്മദ്, സിപി...

“തിങ്കളാഴ്ച നടക്കുന്ന ഹർത്താൽ തടയാനാകില്ല”;ഹൈക്കോടതി

തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ ദിനത്തിൽ താത്പര്യമുള്ളവർക്കു ജോലി ചെയ്യാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിനാവശ്യമായ സൗകര്യമൊരുക്കുമെന്നും സർക്കാർ പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹർത്താലിൽ പങ്കെടുക്കാത്തവർക്കു സംരക്ഷണമൊരുക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി പ്രഖ്യാപിച്ച ഭാരത് ബന്ദാണ് കേരളത്തിൽ ഹർത്താലായി...

എല്‍ഡിഎഫിന് ബിജെപി പിന്തുണ: കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നഷ്ടമായി

കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. 52 അംഗ നഗരസഭയില്‍ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളത്. 52 അംഗങ്ങളില്‍ 29 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ഒരു വോട്ട് അസാധുവായി ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21...

സ്റ്റുഡന്റ് പൊലീസ്‌ യൂണിഫോമിൽ തട്ടം ധരിക്കാൻ അനുമതിതേടി വിദ്യാർഥിനി; ഇടപെടാൻ ആകില്ലെന്ന്‌ ഹൈക്കോടതി

കൊച്ചി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ തലമറക്കാനും ഫുൾ സ്ലീവ് വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കുറ്റിയാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ...
- Advertisement -spot_img

Latest News

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...
- Advertisement -spot_img