Kerala

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ. ഗ്രാമിന് പതിനഞ്ചു രൂപ കുറഞ്ഞ് 4470 ആയി. ഇന്നലെ പവന്‍ എണ്‍പതു രൂപ കുറവു രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ...

ബിജെപിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് പൊലീസ് പൊളിച്ചു നീക്കി

തിരുവനന്തപുരം: ബിജെപിയുടെ നിയോജക മണ്ഡലം ഓഫീസ് പൊലീസ് പൊളിച്ച് നീക്കി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് ആണ് പൊലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചത്. രാത്രിയോടെയാണ് റോഡരുകിലുള്ള ഓഫീസ് പൊളിച്ച് നീക്കാനായി പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബിജെപി പ്രവര്‍‌ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് പൊലീസും ബി ജെ...

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം; മഞ്ചേശ്വരം എംഎൽഎയുടെ ഹർജി തള്ളി സുപ്രീം കോടതി

കാസർഗോഡ്: (mediavisionnews.in) കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആർടി പിസിആർ നിർബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പൊതുജനതാത്പര്യാർത്ഥം സർക്കാർ നടപ്പാക്കിയ തിരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കാസർകോട് ജില്ലയിൽ നിന്നുള്ള വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു,...

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം പുറത്ത്

മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. തിരക്കഥാകൃത്ത് റമീസ് മുഹമ്മദാണ് സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ എന്ന പുസ്തകം രചിച്ചത്. പുസ്തകം പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. വാരിയംകുന്നത്തിന്റെ ഫോട്ടോയാണ് ഈ പുസ്തകത്തിന്റെ...

അടുത്ത രണ്ടാഴ്ച മഴ തുടരും; നാലു ദിവസം 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ സാധാരണയില്‍ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടാഴ്ചയും മധ്യ തെക്കന്‍ കേരളത്തില്‍  വടക്കന്‍ കേരളത്തെ അപേക്ഷിച്ചു കൂടുതല്‍ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ നവംബര്‍ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍...

13 ലക്ഷത്തിലേറെ ഫോളോവേഴ്സ്; ട്വിറ്ററില്‍ മമ്മൂട്ടി തിരികെ ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം!

സിനിമാതാരങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്ന് സമൂഹമാധ്യമങ്ങളില്‍ (Social Media) സജീവമാണ്. താരങ്ങള്‍ മാത്രമല്ല, സാങ്കേതിക പ്രവര്‍ത്തകരും പബ്ലിസിസ്റ്റുകളുമൊക്കെ. ഒരു കാലത്ത് ചലച്ചിത്ര മാധ്യമങ്ങളില്‍ക്കൂടി മാത്രമാണ് അവര്‍ക്ക് പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ആ അകലം കുറച്ചിട്ടുണ്ട്. ട്വിറ്റര്‍ ആണ് മറ്റു സിനിമാമേഖലകളിലെ താരങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ച് ആ സ്ഥാനം...

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി; ഡിസംബര്‍ 31 വരെ പുതുക്കാം

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. 1989-ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ...

രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിന് അന്ത്യം; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍, പ്രഖ്യാപനം രാഷ്ട്രീയ ഗുരുവിനെ കണ്ട ശേഷം

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടു കാലത്തെ ഇടതു ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്...

സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,880 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4485ല്‍ എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്....
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img