Kerala

ഇന്ധനക്കൊള്ള തുടരുന്നു; പെട്രോൾവില ഇന്നും കൂട്ടി, ഡീസൽ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന്...

ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം; മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പൊലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ...

നാര്‍ക്കോട്ടിക് ജിഹാദ്; പാല ബിഷപ്പിനെതിരെ കേസെടുത്തു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. പാല മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലിന്റെ പരാതിയിലാണ് കേസ്. സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന...

ശ്വാസതടസ്സം, വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ (VS Achuthanandan) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് (heavy rain) സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് (orange alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിലായി യെല്ലോ അലർട്ട് ചുരുക്കിയിരുന്നു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ്...

സംസ്ഥാനത്ത് ഇന്ന് 5297 പുതിയ രോഗികൾ; 7325 രോഗമുക്തർ, 78 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരികയും കീഴടങ്ങി

പത്തനംതിട്ട: മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി ഉടമയും അവതാരികയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരിക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...

ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; ബാരിക്കേഡ് കെട്ടി തടഞ്ഞ് പൊലീസ്; വീടിന് കാവല്‍ ഏര്‍പ്പെടുത്തി

തൃശൂരില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രവര്‍ത്തകരെ തടഞ്ഞു. കൊച്ചിയില്‍ നടന്ന സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചാണ് തൃശൂരിലെ ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാളയ്ക്ക് സമീപം വലിയ പറമ്പിന് സമീപമാണ് ജോജുവിന്റെ വീട്. വലിയപറമ്പ് ജങ്ഷനില്‍ നിന്നും പ്രതിഷേധ മാര്‍ച്ചുമായി എത്തിയ...

റിസര്‍വേഷന്‍ ഇല്ലാതെയും ഇനി യാത്ര ചെയ്യാം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. തിങ്കളാഴ്ച മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന ട്രെയിനുകളില്‍ ഇന്ന് മുതല്‍...

ജോജു ജോര്‍ജ് ക്രിമിനല്‍, മുണ്ടു മടക്കിക്കുത്തി തറ ഗുണ്ടയായി സമരക്കാരോട് പെരുമാറി; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ വൈറ്റിലയില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജു ജോര്‍ജ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ പറഞ്ഞു. ‘സിനിമാ രംഗത്തുള്ള ഒരു വ്യക്തി മദ്യപിച്ച് ആ സമരമുഖത്ത് കാണിച്ച അക്രമങ്ങള്‍ വളരെ ഖേദകരമാണ്. പൊലീസിന്റെ...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img