കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4500 ആയി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞദിവസം ഈ മാസത്തെ...
ആലപ്പുഴ: നഗരപരിസരത്തെ വീട്ടില്‍ രക്ഷിതാക്കളോടൊപ്പം വിരുന്നുവന്ന നാലുവയസ്സുകാരിയെ കാണാതായെന്ന വാര്‍ത്ത പരന്നത് ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ്. രണ്ടുമണിക്കൂറോളം വാര്‍ത്ത നാടിനെ ആശങ്കയിലാക്കി. ബന്ധുക്കളും നാട്ടുകാരും പോലീസും രണ്ടുമണിക്കൂറോളം കുഞ്ഞിനെത്തേടി പരക്കംപാഞ്ഞു. ഒടുവില്‍ പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഈ പുകിലൊന്നുമറിയാതെ അകത്തെ അലമാരയ്ക്കു പിറകില്‍ കുഞ്ഞ് നല്ല ഉറക്കത്തിലും.
ആലപ്പുഴ നഗരത്തിലെ കുതിരപ്പന്തിയില്‍നിന്ന് കുട്ടിയെ കാണാതായെന്ന പ്രചാരണം...
കോഴിക്കോട്: എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്നും നീക്കി. നിലവിലെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. എം കെ മുനീറിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു...
കൊച്ചി: കൊച്ചി കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി . വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം അന്‍സിലിനെ...
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേലില്‍...
തിരുവനന്തപുരം: സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 215 പേര്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് അറിയിച്ചു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്‍പതുവരെയുളള കണക്കാണിത്.
ഇക്കാലയളവില്‍ പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍...
ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് സോപ്പ് കട്ടകള്‍. അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിനിരയായത്.
13,000 രൂപ വില വരുന്ന മൊബൈല്‍ ഫോണിനാണ് കഴിഞ്ഞ മാസം 28ന് ശിഹാബ് ഓര്‍ഡര്‍ നല്‍കിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആണ് തെരഞ്ഞെടുത്തിരുന്നത്. ഫോണ്‍ എത്തിച്ചയാള്‍ക്ക് പണം...
വയനാട്: സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...