തിരുവനന്തപുരം : ചുരുളി സിനിമയ്ക്ക് (churuli movie)പൊലീസ് (police)ക്ലീൻചിറ്റ്. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രം. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമ. സിനിമയിൽ നിയമലംഘനമില്ലെന്നും എ ഡി ജി പി പത്മകുമാർ (adgp padmakumar)സമിതി ഡിജിപിക്ക് റിപ്പോർട്ട് നൽകി.
സിനിമയിൽ പറയുന്നത് ചുരുളിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ്. നിലനിൽപ്പിനായി...
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
അതേസമയം, കൊവിഡ് വ്യാപനം ശക്തമായതോടെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.
വനം, ദേവസ്വം...
തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണവില (Gold price today) കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായി. പവന് 160 രൂപയും ഉയർന്ന ശേഷം മാറ്റമില്ലാതെ...
ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍. ആണ്‍ വേഷത്തില്‍ നടക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യയാണ് പിടിയിലായത്. തൃശൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഒമ്പത് ദിവസം മുമ്പാണ് പെണ്‍ കുട്ടിയെ കാണാതായത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി സാമൂഹ്യ മാധ്യമത്തിലൂടെ സൗഹൃദം ഉണ്ടാക്കിയതിന് ശേഷം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട്...
തൃശൂർ: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പോലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഹൗസ് സർജൻ കൂടിയായ അക്വിലിനെ പോലീസ് പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ്...
കോവിഡ് തരംഗം രാജ്യത്ത് അലയടിച്ച 2020 ൽ 350 കോടിയിലധികം ഡോളോ ഗുളികകൾ വിറ്റഴിഞ്ഞതായി റിപ്പോർട്ട്. ഇത് ലംബമായി അടുക്കി വച്ചാൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ 63,000 മടങ്ങ് ഉയരമുണ്ടാകുമത്രെ! ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനേക്കാൾ 6000 മടങ്ങ് ഉയരം വരുമിത്. പനി തലവേദന തുടങ്ങിയവക്ക് ആളുകള്‍ സാധാരണ...
കൊച്ചി: സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തില്‍ ആദ്യമായി കുറവ് രേഖപ്പെടുത്തി. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു എന്നതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സെപ്റ്റംബര്‍ പാദത്തില്‍ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ 593 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. 2,35,897 കോടി രൂപയായാണ് നിക്ഷേപം താഴ്ന്നത്.മുന്‍പാദവുമായി താരതമ്യം ചെയ്തുള്ള കണക്കാണിത്. പ്രവാസികളുടെ കരുതല്‍ നിക്ഷേപത്തിലെ കുറവായാണ്...
കോഴിക്കോട്: ബി.ജെ.പിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയോയെന്ന് പേടിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജനകീയ പ്രതിരോധമെന്ന നിലയില്‍ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിലായിന്നു സുരേന്ദ്രന്റെ പരാമര്‍ശം.
‘എം.കെ. മുനീര്‍ പത്ത് കൊല്ലം മുമ്പ് പറഞ്ഞു....
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...