സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും . ടെസ്റ്റ് പോസിറ്റി നിരക്ക് അമ്പത് ശതമാനത്തിനടുത്താണ്. അതേസമയം നാളെ സംസ്ഥാനത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തും.
അടുത്ത മാസം പകുതിയോടെ രോഗതീവ്രത കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാര്‍ റൂം...
തിരുവനന്തപുരം: അമേരിക്കയിലെ (America) മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ (Kerala CM Pinarayi Vijayan) യാത്രാ പരിപാടിയിൽ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തിൽ തിരിച്ചെത്തില്ല. അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയില വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും. ദുബായ് എക്സ്പോയിലെ...
തിരുവനന്തപുരം: കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (covid 19) കേസുകൾ ഇന്നും 50,000 ത്തിന് മുകളിൽ തന്നെയെന്ന് മന്ത്രി വീണാ ജോര്‍ജ്. (Veena George). മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഐസിയു വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല. നിലവിൽ രോഗികളിൽ 3.6% പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്. ഐസിയുവിൽ 40% ...
മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്.
ഇടുക്കി: മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കി സിപിഎം. പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ...
വളാഞ്ചേരി: ദേശീയ പാതക്കായി വെട്ടിച്ചിറയില്‍ മാറ്റുന്നത് നൂറ്റാണ്ടുകളോളം പഴക്കമുള്ള 700 ഖബറുകള്‍. 50 സെന്റ് ഭൂമി റോഡ് വികസനത്തിനായി വിട്ടു നല്‍കുന്നതിന്റെ ഭാഗമായാണ് ഖബറുകൾ മാറ്റുന്നത്. നുറ്റാണ്ടുകള്‍ പഴക്കമുള്ള ഖബറിടങ്ങള്‍ മാറ്റിസ്ഥാപിച്ചാണ് മഹല്ല് കമ്മിറ്റി വികസന പ്രര്‍ത്തനങ്ങള്‍ക്ക് മാതൃക തീര്‍ത്തത്. ദേശീയപാതക്ക് ഭൂമി വിട്ടുനല്‍കുകയെന്ന കമ്മിറ്റിയുടെ തീരുമാനം മഹല്ലിലെ 1100 കുടുംബങ്ങള്‍ പിന്തുണക്കുകയും അംഗീകരിക്കുകയും...
ഇടുക്കി: എസ്.ഡി.പി.ഐക്ക് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണ റിപ്പോർട്ട്. കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പി.കെ.അനസ് എന്ന ഉദ്യോഗസ്ഥനാണ് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങൾ എസ്.ഡി.പിഐയക്ക് ചോർത്തി നൽകിയതായി കണ്ടെത്തിയത്.
സംഭവത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജി.ലാൽ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക്...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിര്‍ണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.
കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന. ഈ തെളിവ് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ഇതിന് പിന്നാലെ ദിലീപ് ഉള്‍പ്പെടെയുള്ള...
കണ്ണൂര്‍: പ്രമുഖ പണ്ഡിതനും കാസര്‍കോട് പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പലും സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ സഹോദരനുമായ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി (62) വിടവാങ്ങി.
ഇന്നു രാവിലെ ഏഴോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് എടവച്ചാലിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നന്തി ദാറുസലാമില്‍ മുദരിസായിരുന്ന അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി ഒളവറ, മാങ്കാവ്, ബംഗളൂരു തുടങ്ങിയ നിരവധി...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...