Kerala

പട്ടിണിയാണ്, ജീവിക്കാന്‍ മാര്‍ഗമില്ല, ജയിലിലടച്ച് ‘രക്ഷിക്കണം’; ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി പ്രതി

ജാമ്യം റദ്ദാക്കി ജയിലിലടക്കമെന്നാവശ്യപ്പെട്ടു കോടനാട് എസ്റ്റേറ്റ് കവര്‍ച്ചാ–കൊലപാതക കേസിലെ മലയാളിയായ പ്രതി കോടതിയില്‍. രണ്ടാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ വളയാര്‍ മനോജാണു കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജയിലിലേക്ക് അയക്കണമെന്നാണ് ആവശ്യം. ജയലളിതയുടെ അവധിക്കാല വസതിയായിരുന്ന കോടനാട് എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത സംഘത്തെ നയിച്ചിരുന്നതില്‍ ഒരാളാണു...

പിതാവിന്റെ കടം തീര്‍ക്കാന്‍ പത്രപരസ്യം; ലൂസിസെത്തി; ഒന്നല്ല അഞ്ച് ലൂസിസുമാര്‍; വെട്ടിലായി മകന്‍

പിതാവിന്റെ അന്ത്യാഭിലാഷം സാധിച്ചു നല്‍കുന്നതിന്റെ ഭാഗമായി പത്രത്തില്‍ പരസ്യം നല്‍കിയ പെരുമാതുറ സ്വദേശി നസീര്‍ ഒടുവില്‍ വെട്ടിലായി. കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്‍കുന്നു എന്നായിരുന്നു പരസ്യം.എന്നാല്‍ ഒന്നിലധികം ലൂയിസുമാര്‍ രംഗത്തെത്തി. ഇതില്‍ ജീവിച്ചിരിക്കുന്ന ലൂസിസിനെ റിപ്പോര്‍ട്ടര്‍ ടിവിയും കണ്ടെത്തി. മുപ്പത് വര്‍ഷം മുന്‍പ് നസീറിന്റെ പിതാവ് കൊല്ലം സ്വദേശി ലൂസിസില്‍...

ഒരാഴ്ചത്തെ ഇടവേളക്ക്‌ ശേഷം ഇന്നത്തെ സ്വർണവിലയിൽ വർധന

മൂന്ന് ദിവസം തുടർച്ചയായി ഒരേ നിലയിൽ വ്യാപാരം തുടർന്ന സ്വർണത്തിന് ഇന്ന് വില വർദ്ധിച്ചു. നേരിയ വർദ്ധനവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 4510 രൂപയാണ് ഇന്നത്തെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില. ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു....

വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ കേസ്

കൊല്ലം: വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സിപിഎം നേതാവിനെതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കൊല്ലം ചിതറയിലെ സിപിഎം നേതാവിനെതിരെ കേസെടുത്തത്. ക്രമക്കേടിനു കൂട്ടു നിന്ന രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും കേസുണ്ട്. ചിതറ പഞ്ചായത്തിലെ മാങ്കോട് വാര്‍ഡ് അംഗമായ സിപിഎം നേതാവ് അമ്മൂട്ടി...

മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു  അന്ത്യം. കൊവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ്  നിയമസഭാ അംഗം ആയത്. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ്...

‘നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം’; പരിഹാസവുമായി പിന്തുണ പ്രഖ്യാപിച്ച് വീണ്ടും സജി നന്ത്യാട്ട്

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വാദപ്രതിവാദങ്ങൾ കോടതിയിൽ നടക്കെ അന്വേഷണത്തെ പരിഹസിച്ച് സജി നന്ത്യാട്ട്. ‘നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’- നിർമ്മാതാവ് സജി നന്ത്യാട്ട് പ്രതികരിച്ചു. ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായി. ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍തോതില്‍ സ്വര്‍ണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകളും പിടിച്ചെടുത്തു. കൊച്ചി കസ്റ്റംസ്...

ഒരു തരി പൊന്നില്ല, പുതിയ ഉടുപ്പുമില്ല! മഹറായി ചോദിച്ചത് അനാഥ കുട്ടികളുടെ പഠനത്തിന് സഹായം; നാസറിന്റെ ജീവിത സഖിയായി നസീബ

ഒരു തരി പൊന്നോ പുതിയ വസ്ത്രമോ ഇല്ലാതെ വിവാഹം കഴിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുടുംബം മുതല്‍ കൂട്ടുകാര്‍ വരെ എതിര്‍പ്പുമായി മുന്നോട്ടുവരും. ഒരു മാലയെങ്കിലും ഇട്ടൂടെ, ഒരു പുതിയ ഷര്‍ട്ട് എങ്കിലും വാങ്ങിക്കൂടെ എന്നെല്ലാമാകും ചോദ്യങ്ങള്‍. എന്നാല്‍ ആ പ്രതിസന്ധികളെയെല്ലാം നേരിട്ട് നാസറും നസീബയും വിവാഹിതരായി. അനാഥരായ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കണം എന്നായിരുന്നു...

അതിവിദഗ്ധമായി ബസില്‍ യുവതിയുടെ മോഷണം, സിസിടിവി ക്യാമറയില്‍ കുടുങ്ങി; അന്വേഷണം (വിഡിയോ)

തൃശ്ശൂര്‍: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിച്ച് യുവതി. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരില്‍നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസില്‍വെച്ചാണ് മോഷണം നടന്നത്. പ്രതിയായ യുവതിയെ കണ്ടെത്താനായി ബസില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തൃശ്ശൂര്‍ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. യാത്രക്കാരിയുടെ പിന്നില്‍നില്‍ക്കുന്ന യുവതി ഷാള്‍ കൊണ്ട്...

മുഖ്യമന്ത്രിയെ അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ

മുഖ്യമന്ത്രിയെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷെൻ. വാട്ട്‌സാപ്പിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പൊതുഭരണ സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ എ. മണിക്കുട്ടനെതിരെയാണ് നടപടി. മണിക്കുട്ടനെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് പൊതുഭരണ വകുപ്പിലെ പ്രൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതി ലാലാണ് പുറപ്പെടുവിപ്പിച്ചത്. റിജിൽ മാക്കുറ്റി പാന്റിട്ട് കെ റെയിൽ പ്രതിഷേധത്തിന് പോയതിനെതിരെ എം വി ജയരാജൻ ആക്ഷേപമുന്നയിച്ചിരുന്നു....
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img