Kerala

സൗന്ദര്യം മറച്ചുവയ്ക്കുകയല്ല വേണ്ടത്, ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിര്: ഗവര്‍ണര്‍

തിരുവനന്തപുരം: ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവാചകന്‍മാരുടെ കാലം മുതല്‍ക്കെ ഹിജാബിനെ എതിര്‍ത്തിരുന്നുവെന്ന്, കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഗവര്‍ണവര്‍ പറഞ്ഞു. ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ പ്രാര്‍ഥനാഗാനം; ചിത്രങ്ങള്‍ വൈറല്‍

തിരുവനന്തപുരം: ഹിജാബ് വിവാദം (Hijab Row) രാജ്യമെങ്ങും ചര്‍ച്ചയാകുമ്പോള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan)  പങ്കെടുത്ത ചടങ്ങിലെ പ്രാര്‍ത്ഥാനാഗാനരംഗവും ചര്‍ച്ചയാകുന്നു. പൂവച്ചല്‍ സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ പ്രാര്‍ര്‍ത്ഥനാ ഗാനം. 53 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്നു ചടങ്ങ്. പൂവച്ചല്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത...

ടി നസറുദ്ദീന്റെ വിയോഗം; വെള്ളിയാഴ്ച കടകള്‍ തുറക്കില്ല

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീനോടുള്ള ആദരസൂചകമായി സംഘടനക്ക് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും നാളെ അടച്ചിടുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു

വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രി ദേഹാശ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം അല്‍പ്പ സമയത്തിനകം വീട്ടിലേക്കെത്തിക്കും.

സ്കൂളിൽ ഹിജാബ് അനുവദിക്കുന്നില്ല, 2018 ൽ കേരളത്തിലെ രണ്ട് വിദ്യാർഥിനികൾ ഹൈക്കോടതി കയറി; വിധി അറിയുമോ?

കൊച്ചി: കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുകയാണ്. അതിനിടയിലാണ് ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതി വിധിയും ചർച്ചയാകുന്നത്. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്‌കൂൾ മാനേജ്മെന്‍റുകൾക്ക് ഉണ്ടെന്നും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വിധിക്കാനാകില്ലെന്നുമായിരുന്നു കേരള ഹൈക്കോടതി 2018 ൽ വ്യക്തമാക്കിയത്. കേസും വിധിയും ഇങ്ങനെ തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട്...

ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്‌ലിങ്ങള്‍ക്കെതിരായ ഹൈന്ദവ വര്‍ഗീയവാദികളുടെ കടന്നാക്രമണം: സുനില്‍ പി ഇളയിടം

ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്നും എല്ലാ ജനാധിപത്യവാദികളും ഒരുമിച്ചു നിന്ന് വേണം ഇതിനെ ചെറുക്കാനെന്നും എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സുനില്‍ പി. ഇളയിടം ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായെത്തിയത്. (Sunil P. Ilayidom) സംഘപരിവാറിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടക്കുന്ന...

യുപി കേരളമായാൽ ജനങ്ങളുടെ ജീവിത നിലവാരം ഉയരും,​ മതത്തിന്റെ പേരിൽ ആരും കൊല്ലപ്പെടില്ല; യോഗിക്ക് കടുത്ത മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/vijayanpinarayi/status/1491676640006782978?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1491676640006782978%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fvijayanpinarayi%2Fstatus%2F1491676640006782978%3Fref_src%3Dtwsrc5Etfw ഉത്തർപ്രദേശ്...

ബാബുവിനെതിരെ കേസെടുക്കില്ല; നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകി: മന്ത്രി

തിരുവനന്തപുരം∙ ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറിനു ശേഷം...

‘പൊലീസിന്റെ നാക്ക്, കേട്ടാല്‍ അറപ്പുളവാക്കുന്നതാവരുത്’ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്തിന് വേണ്ടത് സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും പറയാനല്ല പൊലീസ് നാക്കെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രതികരണം. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 165 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'എന്തും പറയാനല്ല പൊലീസ് നാക്ക്,...

സ്വർണ വിലയിൽ തുടർച്ചയായ വർധന; ഇന്നും വില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണ്ണവില. ഇതോടെ ഒരു പവൻ സ്വർണ്ണവിലയും വർധിച്ചു. 36440...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img