Kerala

കൊടപ്പനക്കലില്‍ ജനപ്രവാഹം നിലക്കുന്നില്ല; പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കഴിയാത്ത സങ്കടത്തില്‍ ആയിരങ്ങള്‍

മലപ്പുറം: ‘എത്രയോ കാലമായി എല്ലാ വെള്ളിയാഴ്ചയും ഈ വീട്ടുമുറ്റത്തെത്തുന്നവളാണ് ഞാന്‍. ഏതാള്‍ക്കൂട്ടത്തിലും എന്നെ കാണുമ്പോള്‍ പേരെടുത്ത് വിളിക്കും.  വിവരങ്ങളന്വേഷിക്കും…വേണ്ടത് ചെയ്തു തരും…ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ’ തേങ്ങലടക്കാനാവുന്നില്ല ആ അമ്മക്ക്. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് താനനുഭവിച്ച കാരുണ്യത്തെ കുറിച്ച് പറഞ്ഞിട്ടും മതിയാവുന്നില്ല അവര്‍ക്ക്. ആയിരക്കണക്കിന് ആളുകളാണ് ഇന്നും കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഒഴുകിയെത്തുന്നത്. പലരും ജനാസ കാണാനും...

വീണ്ടും കുതിച്ച് സ്വര്‍ണം; പവന് 800 രൂപ കൂടി

കൊച്ചി: യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന...

അപ്രതീക്ഷിത സംഭവങ്ങള്‍; ഖബറടക്കം നേരത്തെ നടത്തിയതില്‍ വിശദീകരണവുമായി അബ്ബാസലി ശിഹാബ് തങ്ങള്‍

അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത് മൂലമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം നേരത്തെ ഖബറടക്കേണ്ടി വന്നതെന്ന് സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍. വലിയ തോതില്‍ ജനങ്ങള്‍ പൊതുദര്‍ശനത്തിന് എത്തിയതിനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഒപ്പം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൂടിയായതോടെ നേരത്തെ ഖബറടക്കുകയായിരുന്നു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് ഖബറടക്കം നേരത്തെ നടത്തിയത്. ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും...

ചന്ദ്രശോഭ മാഞ്ഞു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട. മലപ്പുറം പാണക്കാട് പള്ളി ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഖബറടക്കി. ജനത്തിരക്ക് കണക്കിലെടുത്താണ് സംസ്‌കാരം നേരത്തെയാക്കാന്‍ തീരുമാനിച്ചതെന്ന് പാണക്കാട് കുടുംബം അറിയിച്ചു. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാണക്കാടേക്ക് കൊണ്ടുപോയിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടക്കം ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലര്‍ച്ചെ ഒരു മണിയോടെ

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Hyderali Shihab thangal)  ഖബറടക്കം പുലര്‍ച്ചെ ഒരു മണിയോടെ നടക്കും. ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മൃതദേഹം പാണക്കാട് തറവാട്ടില്‍ എത്തിച്ചു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ്...

ഹൈദരലി തങ്ങളുടെ നിര്യാണം; നാളെ സമസ്ത മദ്‌റസകൾക്ക് അവധി

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് നാളെ മദ്‌റസകൾക്കും അൽബിർറ്, അസ്മി സ്ഥാപനങ്ങൾക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അൽബിർറ് എന്നീ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.

സമൂഹത്തിനായി നീക്കിവച്ച ജീവിതം; ഇനിയില്ല ലീഗിന്റെ സ്വന്തം ആറ്റപ്പു

പാണക്കാട് കൊടപ്പനയ്‌ക്കൽ തറവാട്ടിലെ തങ്ങന്മാരുടെയെല്ലാം പേരുകളിൽ ആറു ഭാഗങ്ങളാണുള്ളത്; ഇതിൽ അഞ്ചും ഒരേ നാമങ്ങളാണ്. മധ്യഭാഗത്തെ ഒരു പദം മാത്രം ഓരോരുത്തർക്കായി മാറുന്നു. തങ്ങന്മാരുടെ വിശേഷങ്ങളും ഇങ്ങനെത്തന്നെ. ശാരീരിക രൂപത്തിൽ മാത്രമേയുള്ളൂ മാറ്റം. പതിഞ്ഞ ശബ്‌ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവും സ്‌നേഹവും മതസൗഹാർദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു....

സ്വജീവിതം സമൂഹനന്മക്കും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന്‍: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മോഹന്‍ലാല്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുട വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. സാമൂഹ്യ സേവനത്തിന് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ കുടുംബത്തോടെപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ സാധിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘സ്വജീവിതം സമൂഹനന്മക്കും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന്‍ പാണക്കാട്ട് സയിദ് ഹൈദരലി...

മറ്റുള്ളവരുടെ വേദനകൾ പരിഹരിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു തങ്ങൾ: എം.ഐ അബ്ദുൽ അസീസ്

എല്ലാ വിഭാഗം ജനങ്ങളെയും അതിയായി സ്‌നേഹിച്ച നേതവാിനെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായതെന്ന് ജമാഅത്തെ ഇസ്്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ദീർഘവീക്ഷണവും സൗമ്യതയുമുള്ള നേതാവായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വേദനകൾ മനസിലാക്കുന്നതിലും പരിഹരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു തങ്ങൾ. സാമുദായിക സൗഹാർദവും സമുദായ ഐക്യവും നിലനിർത്താൻ ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്ത...

ഹൈദരലി തങ്ങളുമായി അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമെന്ന് കാന്തപുരം

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് ഓ​ൾ ഇ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഹൈദരലി ശിഹാബ് തങ്ങളുമായി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ടെന്ന് അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു. അനുസ്മരണകുറിപ്പിന്‍റെ പൂർണരൂപം: ബഹുമാന്യരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച്...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img